മുംബൈക്കെതിരെ ചെന്നൈ സൂപെർ കിംഗ്സ്ന് ഭേദപ്പെട്ട സ്കോർ; രക്ഷകനായി ഗെയ്‌ക്‌വാദ്

 


ദുബൈ: (www.kvartha.com 19.09.2021) ഐപിഎല്‍ 14 ആം സീസണിന്‍റെ രണ്ടാംഘട്ടത്തിലെ ആദ്യ മത്സരത്തില്‍ മുംബൈക്കെതിരെ ചെന്നൈ സൂപെർ കിംഗ്സ്ന് ഭേദപ്പെട്ട സ്കോർ. നിശ്ചിത 20 ഓവറില്‍ ആറ് വികെറ്റ് നഷ്‌ടത്തില്‍ സി എസ് കെ 156 റണ്‍സെടുത്തു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈക്ക് ആദ്യം അത്ര നല്ല തുടക്കമല്ല ലഭിച്ചത്. ബോള്‍ട്-മില്‍നെ സഖ്യത്തിന്റെ കൃത്യതയാർന്ന ബോളിംഗ് പ്രകടനത്തിൽ പവര്‍പ്ലേയില്‍ 24 - 4 എന്ന നിലയ്ക്ക് ചെന്നൈ തകർന്നു വീണു. എന്നാൽ റുതുരാജ് - ജഡേജ കൂട്ടുകെട്ടിന്‍റെ പോരാട്ടവും ബ്രാവോയുടെ മികച്ച പിന്തുണയും ചെന്നൈയെ ഭേദപ്പെട്ട സ്കോർ എത്തിച്ചു. ഗെയ്‌ക്‌വാദ് 88 റണ്‍സുമായി പുറത്താകാതെ നിന്നു.

മുംബൈക്കെതിരെ ചെന്നൈ സൂപെർ കിംഗ്സ്ന് ഭേദപ്പെട്ട സ്കോർ; രക്ഷകനായി ഗെയ്‌ക്‌വാദ്

ബോള്‍ട് എറിഞ്ഞ ഒന്നാം ഓവറിലെ അഞ്ചാം പന്തില്‍ ഡുപ്ലസി സംപൂജ്യനായി മടങ്ങി. പിന്നാലെ വന്ന അലിയെ മില്‍നെ കൂടാരം കയറ്റി. ഇതേ ഓവറിലെ അവസാന പന്തില്‍ പരിക്കേറ്റ് അമ്പാട്ടി റായുഡു റിടയര്‍ഡ് ഹര്‍ടായി മടങ്ങിയതും ചെന്നൈയ്ക്ക് പ്രഹരം ഇരട്ടിയായി.

Keywords:  News, Dubai, IPL, Sports, Cricket, Chennai Super Kings, Mumbai Indians, World, Top-Headlines, IPL 2021, IPL 2021, CSK vs MI: Chennai end on 156/6, Mumbai need 157 to win.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia