ഐപിഎല്‍ മത്സരം സെപ്തംബര്‍ 26ന് ആരംഭിച്ചേക്കും, ആദ്യപാദ മല്‍സരങ്ങള്‍ മുംബൈയിലുണ്ടാകില്ല

 


ADVERTISEMENT

മുംബൈ: (www.kvartha.com 16/06/2020)  കോവിഡ് 19 ന്റെ പശ്ചാതലത്തില്‍ അനിശ്ചിത കാലത്തേക്കു മാറ്റി വെച്ച ഐപിഎല്‍ മത്സരം സെപ്തംബര്‍ 26ന് ആരംഭിച്ചേക്കും.  മുംബൈ മിററാണ് റിപ്പോര്‍ട്ടുമായി എത്തുന്നത്. സെപ്തംബര്‍ 26 ന് ആരംഭിച്ച് നവംബര്‍ 8 ന് അവസാനിക്കും വിധം നടത്തുവാനുള്ള ശ്രമങ്ങളിലാണ് ബിസിസിഐ എന്നാണ്
റിപ്പോര്‍ട്ടില്‍ പറയുന്നത്.

ചെന്നൈയോ, ബാംഗ്ലൂരോ ആയിരിക്കും ഉദ്ഘാടന മത്സരത്തിന് വേദിയാവുക എന്നാണ് സൂചന. മുംബൈയിലായിരുന്നു നേരത്തെ ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരം നിശ്ചയിച്ചിരുന്നത്. കാരണം നാലു അന്താരാഷ്ട സ്‌റ്റേഡിയങ്ങള്‍ ഇവിടെയുണ്ട്. കൂടാതെ താരങ്ങള്‍ക്കു താമസിക്കാനുള്ള ഹോട്ടലുകള്‍ മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം മുംബൈയിലുണ്ട്. എന്നാല്‍ കോവിഡ് ശക്തമായി തുടരുന്ന മുംബൈയില്‍ കളി സംഘടിപ്പിക്കുക ബുദ്ധിമുട്ടാവും എന്ന് വിലയിരുത്തിയാണ് ബിസിസിഐയുടെ നീക്കം.  എല്ലാ സംസ്ഥാന അസോസ്സിയേഷനുകളോടും ഐപിഎല്‍ നടത്തിപ്പിന് തയ്യാറായി നില്‍ക്കുവാനും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയുന്നു.

അതേസമയം, ടി20 ലോകകപ്പില്‍ ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടത്തുകയെന്നത് ഏറെക്കുറെ അസാധ്യമായ കാര്യം തന്നെയാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയര്‍മാന്‍ ഏള്‍ എഡ്ഡിങ്‌സ് വ്യക്തമാക്കിയത് ഐപിഎല്‍ നടത്താനുള്ള ബിസിസിയുടെ ശ്രമങ്ങള്‍ക്കു കരുത്ത് പകര്‍ന്നിട്ടുണ്ട്. ഐപിഎല്‍ നടക്കുകയാണെങ്കില്‍ മല്‍സരങ്ങള്‍ ഒഴിഞ്ഞ സ്റ്റേഡിയത്തിലായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തേ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഐപിഎല്‍ മത്സരം സെപ്തംബര്‍ 26ന് ആരംഭിച്ചേക്കും, ആദ്യപാദ മല്‍സരങ്ങള്‍ മുംബൈയിലുണ്ടാകില്ല

Keywords:  India, Cricket, Sports, Mumbai, IPL, COVID-19, BCCI, IPL 2020: Tentative dates for IPL 2020 – Sep 26th to Nov 8th
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia