SWISS-TOWER 24/07/2023

Complaint | ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിനുവേണ്ടി മെഡല്‍ നേടിയ വനിതാതാരത്തെ കബഡി പരിശീലകന്‍ ബലാല്‍സംഗം ചെയ്‌തെന്ന് പരാതി; 'മല്‍സരങ്ങളില്‍ നിന്ന് ലഭിക്കുന്ന സമ്മാനത്തുക മുഴുവന്‍ ഭയപ്പെടുത്തി തട്ടിയെടുക്കുകയും ചെയ്തു'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT




ന്യൂഡെല്‍ഹി: (www.kvartha.com) കബഡി പരിശീലകനെതിരെ ലൈംഗികാരോപണവുമായി ദേശീയ വനിതാതാരം. ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിനുവേണ്ടി മെഡല്‍ നേടിയ വനിതാതാരമാണ് പരാതിയുമായി രംഗത്തെത്തിയത്. 

പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ പരിശീലകനായ ജോഗീന്ദര്‍ സിങ് ദലാലിനെതിരെ ബാബാ ഹരിദാസ് നഗര്‍ പൊലീസ് കേസെടുത്തു. ബലാല്‍സംഗം, ഭീഷണി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് ുെജിസ്റ്റര്‍ ചെയ്തതെന്ന് ദ്വാര്‍ക ഡിസിപി ഹര്‍ഷ്‌വര്‍ധന്‍ പറഞ്ഞു.
Aster mims 04/11/2022

2015ല്‍ വെസ്റ്റ് ഡല്‍ഹിയിലെ കബഡി പരിശീലനകേന്ദ്രത്തില്‍ വച്ച് ജോഗീന്ദര്‍ സിങ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. അതിനുശേഷം ചിത്രങ്ങളും ദൃശ്യങ്ങളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. പരാതിയ്ക്ക് പിന്നാലെ ജോഗീന്ദര്‍ സിങ്ങ് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. 

Complaint | ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിനുവേണ്ടി മെഡല്‍ നേടിയ വനിതാതാരത്തെ കബഡി പരിശീലകന്‍ ബലാല്‍സംഗം ചെയ്‌തെന്ന് പരാതി; 'മല്‍സരങ്ങളില്‍ നിന്ന് ലഭിക്കുന്ന സമ്മാനത്തുക മുഴുവന്‍ ഭയപ്പെടുത്തി തട്ടിയെടുക്കുകയും ചെയ്തു'


മല്‍സരങ്ങളില്‍ നിന്ന് ലഭിക്കുന്ന സമ്മാനത്തുക മുഴുവന്‍ ഭയപ്പെടുത്തി തട്ടിയെടുത്തെന്നും ഭീഷണിക്ക് വഴങ്ങി 43.5 ലക്ഷം രൂപ പരിശീലകന്റെ ബാങ്ക് അകൗണ്ടില്‍ നല്‍കിയെന്നും പരാതിയില്‍ പറയുന്നു. രണ്ടുവര്‍ഷം മുന്‍പ് വിവാഹിതയായ ശേഷവും ജോഗീന്ദര്‍ സിങ് സ്വകാര്യചിത്രങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണി തുടര്‍ന്നുവെന്നും ഈ സാഹചര്യത്തിലാണ് പൊലീസിനെ സമീപിച്ചതെന്നും പരാതിക്കാരി മൊഴി നല്‍കി.

Keywords:  News,National,India,New Delhi,Sports,Complaint,Kabaddi,Molestation,Threat,Social-Media,Police,Case, International Kabaddi Medallist accuses coach of molest and extortion
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia