നീരജ് ചോപ്രയ്ക്ക് സമ്മാന പെരുമഴ! ഒരു വർഷത്തേയ്ക്ക് സൗജന്യ യാത്രയുമായി ഇൻഡിഗൊ; ആയുഷ്കാലം ഇന്ത്യയിലും വിദേശത്തും സഞ്ചരിക്കാനുള്ള ഗോൾഡൻ പാസുമായി കർണാടക ട്രാൻസ്പോർട് കോർപറേഷൻ

 


ന്യൂഡെൽഹി: (www.kvartha.com 08.08.2021) ടോകിയോ ഒളിമ്പിക്സിൽ ആദ്യമായി സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് സമ്മാനങ്ങളുടെ പെരുമഴ. ജാവലിൻ ത്രോയിൽ സ്വർണമെഡൽ നേടിയ നീരജിന് ഒരു വർഷത്തേയ്ക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് രാജ്യത്തെ ഏറ്റവും വലിയ എയർലൈനായ ഇൻഡിഗോയും രംഗത്തെത്തി. 

നീരജ് ചോപ്രയ്ക്ക് സമ്മാന പെരുമഴ! ഒരു വർഷത്തേയ്ക്ക് സൗജന്യ യാത്രയുമായി ഇൻഡിഗൊ; ആയുഷ്കാലം ഇന്ത്യയിലും വിദേശത്തും സഞ്ചരിക്കാനുള്ള ഗോൾഡൻ പാസുമായി കർണാടക ട്രാൻസ്പോർട് കോർപറേഷൻ

കഠിനാധ്വാനവും സഹിഷ്ണുതയും അഭിനിവേശവും കൊണ്ട് എന്ത് നേടാനാകുമെന്ന് നിങ്ങൾ ഞങ്ങൾക്ക് കാണിച്ചുതന്നു. ഭാവിയിലെ ഇന്ത്യൻ കായികതാരങ്ങൾക്ക് നിങ്ങളൊരു വെളിച്ചമാണ്.  നന്നായി, നീരജ്- എന്നാണ് വാഗ്ദാനം മുന്നോട്ടുവെച്ചുകൊണ്ട് ഇൻഡിഗൊ സി ഇ ഒ റോണൊജോയ് ദത്ത പറഞ്ഞത്. 

ഇൻഡിഗൊയെ കൂടാതെ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട് കോർപറേഷനും നീരജിന് സമ്മാനവുമായി എത്തിയിട്ടുണ്ട്. ആയുഷ്കാലം മുഴുവൻ രാജ്യത്തും വിദേശത്തും സൗജന്യമായി യാത്ര ചെയ്യാനുള്ള ഗോൾഡൻ പാസാണ് നീരജിന് നൽകിയിരിക്കുന്നത്. കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട് കോർപറേഷൻ ഇതാദ്യമായാണ് ഇത്തരമൊരു സമ്മാനം നൽകുന്നത്.   
വ്യവസായി ആനന്ദ് മഹിന്ദ്ര നീരജ് ചോപ്രയ്ക്ക് മഹിന്ദ്ര XUV700 ആണ് സമ്മാനമായി നൽകുന്നത്. വരാനിരിക്കുന്ന ഏറ്റവും പുതിയ മോഡലാണിത്. 

SUMMARY: Meanwhile, Industrialist Anand Mahindra has promised to gift Neeraj Chopra a Mahindra XUV700 - the Indian automaker's upcoming product in its SUV line.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia