ബാഡ്­മിന്റ­ണില്‍ സൈ­ന തോറ്റു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബാഡ്­മിന്റ­ണില്‍ സൈ­ന തോറ്റു
ലണ്ടന്‍: ഒ­ളി­മ്പി­ക്‌­സ് ബാ­ഡ്­മിന്റണ്‍ സെ­മി­യില്‍ ഇ­ന്ത്യ­യു­ടെ സൈ­ന നെ­ഹ്‌വാ­ളി­ന് തോല്‍­വി. ചൈ­ന­യു­ടെ ഒന്നാം ന­മ്പര്‍ താ­രം യി­ഹാന്‍ വാ­ങു­മാ­യു­ള്ള പോ­രാ­ട്ട­ത്തില്‍ സൈന 21-13,21-13 എ­ന്ന സ്‌­കോ­റി­ന് കീ­ഴ­ട­ങ്ങു­ക­യാ­യി­രു­ന്നു. വെ­ങ്ക­ല മെ­ഡ­ലി­നു വേ­ണ്ടി സൈ­ന നാ­ളെ ഇ­ന്ത്യന്‍ സമ­യം വൈ­കു­ന്നേരം 6.15 ന് പോ­രാ­ട്ട­ത്തി­നി­റ­ങ്ങും. രണ്ടാം സെ­മി­യില്‍ പ­രാ­ജ­യ­പ്പെ­ടു­ന്ന താ­ര­മാ­യി­രി­ക്കും എ­തി­രാ­ളി.

യി­ഹാന്‍ വാ­ങു­മാ­യി ആ­റു ത­വണ പോ­രാ­ടി­യ­തില്‍ ആ­റു ത­വ­ണയും സൈ­ന തോല്‍­വി ഏ­റ്റു­വാ­ങ്ങേ­ണ്ടി വന്നു. സൈ­ന­യോ­ട് അ­ടി­യറ­വു പ­റ­യാത്ത ലോ­ക മുന്‍നി­ര താ­ര­ങ്ങ­ളില്‍ ഏ­ക താ­ര­വു­മാ­ണ് യി­ഹാന്‍.

ക്വാര്‍­ട്ട­റില്‍ ഡെ­ന്മാര്‍­ക്കി­ന്റെ യൂ­റോ­പ്യന്‍ ചാ­മ്പ്യന്‍­ഷി­പ്പ് മെ­ഡല്‍ ജേ­താ­വ് ടീ­ന ബൗ­ണി­നെ 21-15,22-20 ന് കീ­ഴ­ട­ക്കി­യാ­ണ് സൈ­ന സെ­മി­യി­ലെ­ത്തി­യ­ത്. ഒളി­മ്പി­ക്‌­സി­ലെ എല്ലാ മ­ത്സ­ര­ങ്ങ­ളിലും തു­ടര്‍­ച്ചയാ­യ സെ­റ്റു­ക­ളില്‍ ജ­യി­ച്ചാ­യി­രു­ന്നു സൈ­ന സെ­മി­യി­ലേ­ക്കു കു­തി­ച്ച­ത്. സൈ­ന­യു­ടെ കു­തി­പ്പില്‍ ഇ­ന്ത്യ­യു­ടെ പ്ര­തീ­ക്ഷ വാ­നോ­ള­മു­യര്‍­ന്നി­രു­ന്നു.

Summary: India's Saina nehval lost to Chinese wolrd first number Yihan Vang in Olympics Badminton. Score 21-13, 21-13. Saina will fight for bronze tomorrow evening 6.15.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia