SWISS-TOWER 24/07/2023

നെഹ്‌റുകപ്പിനുളള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമായി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


Indian team for Nehru Cup
ന്യൂഡല്‍ഹി: ബുധനാഴ്ച ന്യൂഡല്‍ഹിയില്‍ തുടങ്ങുന്ന നെഹ്‌റു കപ്പ് ഫുട്‌ബോളിനുള്ള 20 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സുനില്‍ ഛെത്രി നയിക്കുന്ന ടീമിനെ കോച്ച് വിം കോവര്‍മാനാണ് പ്രഖ്യാപിച്ചത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് ബുധനാഴ്ച സിറിയയുമായാണ് ആദ്യ മത്സരം.

ഇന്ത്യയ്ക്കും സിറിയയ്ക്കും പുറമെ മാലിദ്വീപ്, നേപ്പാള്‍, കാമറൂണ്‍ എന്നീ രാജ്യങ്ങളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.


അണ്ടര്‍ 22 ടീമിലെ ആല്‍വിന്‍ ജോര്‍ജ്, മനന്‍ദീപ് സിംഗ് എന്നിവരെ സീനിയര്‍ ടീമില്‍ ഉള്‍പ്പെടുത്തി. ഇതേസയമം, യുവ സ്‌െ്രെടക്കര്‍ ജെജെലാല്‍ പെഖുല, ഖെലാംബ മിഠായി, എന്‍ മോഹന്‍രാജ്, ജൊവാക്വിം അസരാഞ്ചസ്, റോക്കന്‍ ലമാറെ എന്നിവരെ ഒഴിവാക്കി.

സുബ്രതാപാല്‍, സുഭാഷിഷ് റോയ് ചൗധരി, കരണ്‍ജിത്‌സിംഗ് എന്നിവരാണ് ഗോള്‍കീപ്പര്‍മാര്‍. നിര്‍മല്‍ ഛെത്രി, ഡെന്‍ഡില്‍ ഫ്രാങ്കോ, ഗൗര്‍മാംഗി സിംഗ്, ഗുര്‍വീന്ദര്‍ സിംഗ്, രാജു ഗെയ്ക്ക്‌വാദ്, സെയ്ദ് റഹിം നബി, ലെന്നി റോഡ്രിഗസ്, മെഹ്താബ് ഹുസൈന്‍, ജുവല്‍ രാജ, ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ്, ആല്‍വിന്‍ ജോര്‍ജ്, അന്തോണി പെരേര, സഞ്ജു പ്രധാന്‍, ക്‌ളിഫോര്‍ഡ് മിരാന്‍ഡ എന്നിവരും ടീമിലുണ്ട്.

SUMMARY: National coach Wim Koevermans, on Sunday, announced a 20-member Indian team for the Nehru Cup football tournament to be held at the Jawaharlal Nehru Stadium, here from August 22.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia