സി കെ വിനീതിനെയും മെഹ്താബ് ഹുസൈനെയും ബ്ലാസ്റ്റേഴ്സ് നിലനിര്‍ത്തി
Jul 4, 2017, 18:52 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 04.07.2017) രണ്ട് താരങ്ങളെ മാത്രം നിലനിര്‍ത്താന്‍ അനുമതിയുള്ള ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. മുന്നേറ്റ താരം മലയാളിയായ സി കെ വിനീതിനെയും മിഡ്ഫീല്‍ഡര്‍ മെഹ്താബ് ഹുസൈനേയും ആണ് ബ്ലാസ്റ്റേഴ്സ് നിലനിര്‍ത്തിയത്.
പുതിയ തീരുമാനം വന്നതോടെ കഴിഞ്ഞ മൂന്ന് സീസണുകളിലും ബ്ലാസ്റ്റേഴ്സിന്റെ വിശ്വസ്ത താരമായിരുന്ന സന്ദേഷ് ജിങ്കാനും കഴിഞ്ഞ തവണ ടീമിലെത്തിയ മലയാളി താരം റിനോ ആന്റോയും ടീമില്‍ നിന്ന് പുറത്തായി. ഇനി ഡ്രാഫ്റ്റിലൂടെ മാത്രമാണ് ഇരുവരെയും ബ്ലാസ്റ്റേഴ്സിന് സ്വന്തമാക്കാനാവുക. ലേലത്തില്‍ വെച്ച സാഹചര്യത്തില്‍ സന്ദേശ് ജിങ്കാന് വേണ്ടി കടുത്ത മത്സരം ഉണ്ടാകുമെന്നുറപ്പാണ്.
കഴിഞ്ഞ സീസണിലെ ഐ എസ് എല്ലിലേയും ഐ ലീഗിലേയും ടോപ്പ് സ്കോറര്‍ ആയ ഇന്ത്യന്‍ താരമായിരുന്നു വിനീത്. ഫെഡറേഷന് കപ്പില്‍ ബംഗളൂരു എഫ് സിക്ക് കിരീടം നേടിക്കൊടുക്കുന്നതില്‍ താരം നിര്‍ണായക പങ്ക് വഹിച്ചിരുന്നു. മത്സരത്തില്‍ സൂപ്പര്‍ സബ് ആയി ഫെഡറേഷന് കപ്പ് ഫൈനലില്‍ ഇറങ്ങിയ വിനീതിന്റെ ഇരട്ട ഗോളുകളാണ് മോഹന്‍ ബഗാനെ മറികടന്ന് ബംഗളൂരുവിനെ കിരീടത്തിലെത്തിച്ചത്.
അതെ സമയം മധ്യനിരയിലെ പരിചയസമ്പന്നനായ കളിക്കാരനാണ് മെഹ്ത്താബ് ഹുസൈന്. ഐ ലീഗില്‍ ഈസ്റ്റ് ബംഗാളിന്റെ താരമാണ് മെഹ്ത്താബ്. ഈ സീസണ് തുടങ്ങുമ്പോഴേക്കും 41 വയസ് ആകുന്ന മെഹ്താബിന് ഇത് ഏറെക്കുറെ വിരമിക്കല്‍ ലീഗ് ആയിരിക്കുമെന്നാണ് സൂചന. അത് കൊണ്ട് തന്നെ കഴിഞ്ഞ മൂന്ന് ഐഎസ്എല്‍ സീസണുകളിലും ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം കാഴ്ച്ചവെച്ച താരത്തിന് അര്‍ഹമായ യാത്രയയപ്പ് ബ്ലാസ്റ്റേഴ്സില്‍ നിന്ന് തന്നെ നല്‍കാമെന്ന കണക്കുകൂട്ടലിലായിരിക്കാം ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും റിപ്പോര്‍ട്ടുണ്ട്.
Keywords: Kerala, Kochi, Kerala Blasters, Football, Football Player, Sports, India, National, News, CK Vineeth, Indian Super League: Mehtab Hossain and CK Vineeth set to sign for Kerala Blasters
പുതിയ തീരുമാനം വന്നതോടെ കഴിഞ്ഞ മൂന്ന് സീസണുകളിലും ബ്ലാസ്റ്റേഴ്സിന്റെ വിശ്വസ്ത താരമായിരുന്ന സന്ദേഷ് ജിങ്കാനും കഴിഞ്ഞ തവണ ടീമിലെത്തിയ മലയാളി താരം റിനോ ആന്റോയും ടീമില്‍ നിന്ന് പുറത്തായി. ഇനി ഡ്രാഫ്റ്റിലൂടെ മാത്രമാണ് ഇരുവരെയും ബ്ലാസ്റ്റേഴ്സിന് സ്വന്തമാക്കാനാവുക. ലേലത്തില്‍ വെച്ച സാഹചര്യത്തില്‍ സന്ദേശ് ജിങ്കാന് വേണ്ടി കടുത്ത മത്സരം ഉണ്ടാകുമെന്നുറപ്പാണ്.
കഴിഞ്ഞ സീസണിലെ ഐ എസ് എല്ലിലേയും ഐ ലീഗിലേയും ടോപ്പ് സ്കോറര്‍ ആയ ഇന്ത്യന്‍ താരമായിരുന്നു വിനീത്. ഫെഡറേഷന് കപ്പില്‍ ബംഗളൂരു എഫ് സിക്ക് കിരീടം നേടിക്കൊടുക്കുന്നതില്‍ താരം നിര്‍ണായക പങ്ക് വഹിച്ചിരുന്നു. മത്സരത്തില്‍ സൂപ്പര്‍ സബ് ആയി ഫെഡറേഷന് കപ്പ് ഫൈനലില്‍ ഇറങ്ങിയ വിനീതിന്റെ ഇരട്ട ഗോളുകളാണ് മോഹന്‍ ബഗാനെ മറികടന്ന് ബംഗളൂരുവിനെ കിരീടത്തിലെത്തിച്ചത്.
അതെ സമയം മധ്യനിരയിലെ പരിചയസമ്പന്നനായ കളിക്കാരനാണ് മെഹ്ത്താബ് ഹുസൈന്. ഐ ലീഗില്‍ ഈസ്റ്റ് ബംഗാളിന്റെ താരമാണ് മെഹ്ത്താബ്. ഈ സീസണ് തുടങ്ങുമ്പോഴേക്കും 41 വയസ് ആകുന്ന മെഹ്താബിന് ഇത് ഏറെക്കുറെ വിരമിക്കല്‍ ലീഗ് ആയിരിക്കുമെന്നാണ് സൂചന. അത് കൊണ്ട് തന്നെ കഴിഞ്ഞ മൂന്ന് ഐഎസ്എല്‍ സീസണുകളിലും ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം കാഴ്ച്ചവെച്ച താരത്തിന് അര്‍ഹമായ യാത്രയയപ്പ് ബ്ലാസ്റ്റേഴ്സില്‍ നിന്ന് തന്നെ നല്‍കാമെന്ന കണക്കുകൂട്ടലിലായിരിക്കാം ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും റിപ്പോര്‍ട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.