നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് സമനില; പ്ലേ ഓഫില്‍ ഇടം നേടാമെന്ന മോഹത്തിന് മങ്ങല്‍
Feb 9, 2018, 12:51 IST
ADVERTISEMENT
കൊല്‍ക്കത്ത: (www.kvartha.com 09.02.2018) ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് സമനിലക്കുരുക്ക്. ഇതോടെ പ്ലേ ഓഫില്‍ ഇടം നേടാമെന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ മോഹങ്ങള്‍ക്ക് വിലങ്ങുതടിയായി. ഇനിയുള്ള മൂന്ന് മത്സരങ്ങള്‍ ജയിച്ചാല്‍ പോലും ബ്ലാസ് റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ കുറവാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്ലാസ്‌റ്റേഴ്‌സിന് ഇതുവരെ കൊല്‍ക്കത്തയെ അവരുടെ ഹോം ഗ്രൗണ്ടില്‍ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞദിവസത്തെ മത്സരത്തില്‍ ജയിക്കാനായിരുന്നെങ്കില്‍ ബ്‌ളാസ്‌റ്റേഴ്‌സിന് എഫ്.സി ഗോവയെയും ജാംഷഡ്പൂരിനെയും മറികടന്ന് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് എത്താമായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസത്തെ മത്സരത്തോടെ 21 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്.
33-ാം മിനിറ്റില്‍ ഗുഡ്‌ജോണ്‍ ബാല്‍ഡ് വില്‍സണാണ് കേരളത്തിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. തൊട്ടുപിന്നാലെ 38-ാം മിനിറ്റില്‍ കേരളാ പ്രതിരോധ നിരയെ വെട്ടിച്ച് റയാന്‍ ടെയ്‌ലര്‍ നേടിയ ഗോളിലൂടെ കൊല്‍ക്കത്ത സമനില പിടിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ 55-ാം മിനിറ്റില്‍ ദിമിത്താര്‍ ബെര്‍ബറ്റോവ് നേടിയ രണ്ടാം ഗോളിലൂടെ കേരളം മത്സരം തിരിച്ചു പിടിച്ചു.
ഇതിന് പിന്നാലെ 75-ാം മിനിറ്റില്‍ ടോം തോര്‍പ്പ് കൊല്‍ക്കത്തയുടെ സമനില ഗോള്‍ നേടുകയായിരുന്നു. അത് ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലായിരുന്നു മത്സരം.
നിര്‍ണായക മത്സരത്തിന്റെ ആദ്യ മിനിറ്റ് മുതല്‍ കൊല്‍ക്കത്തയെ ആക്രമിച്ചാണ് കേരളാ ബ്ലാസ് റ്റേഴ്‌സ് തുടങ്ങിയത്. എന്നാല്‍ ആദ്യ ഗോള്‍ നേടാന്‍ 36-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. മലയാളി താരം കെ.പ്രശാന്തിന്റെ ഷോട്ട് ഗുഡ്‌ജോണ്‍ ബാല്‍ഡ് വില്‍സണ്‍ കിടിലം ഒരു ഹെഡറിലൂടെ ഗോള്‍വലയിലേക്ക് തള്ളിയിടുകയായിരുന്നു.
ആദ്യ ഗോള്‍ നേടിയതിന്റ ആവേശം മാറുന്നതിന് മുമ്പ് 38-ാം മിനിറ്റില്‍ കേരളത്തിനെ ഞെട്ടിച്ച് എ.ടി.കെ തിരിച്ചടിച്ചു. കേരള പ്രതിരോധ നിരയെ വെട്ടിച്ച് റയാന്‍ ടെയ്‌ലര്‍ നീട്ടിയടിച്ച ഷോട്ട് ഗോള്‍ പോസ്റ്റിനുള്ളില്‍ കയറുകയായിരുന്നു.
രണ്ടാം പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി ലഭിച്ച ഫ്രീകിക്കെടുത്ത ജാക്കി ചന്ദ് പന്ത് ബാല്‍ഡ് വില്‍സന് നല്‍കി. ബാല്‍ഡ് വില്‍സണിന്റെ കാലില്‍ നിന്നും കിട്ടിയ ക്രോസ് മറ്റൊന്നും ആലോചിക്കാതെ ദിമിത്താര്‍ ബെര്‍ബറ്റോവ് എ.ടി.കെ വലയിലേക്ക് തട്ടിയിട്ടു. എന്നാല്‍ 75-ാം മിനിറ്റില്‍ ടോം തോര്‍പ്പാണ് ബ്ലാസ്‌റ്റേഴ്‌സ് ഗോളിയെ കബളിപ്പിച്ച് സമനില ഗോള്‍ നേടിയത്. മത്സരത്തിന്റെ വിജയ ഗോളിനായി ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം ബ്ലാസ്‌റ്റേഴ്‌സ് നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ല.
സസ്‌പെന്‍ഷനിലായ സന്ദേശ് ജിങ്കാന്റെ അഭാവത്തില്‍ വെസ് ബ്രൗണാണ് ടീമിനെ നയിച്ചത്. പരിക്ക് മാറിയ ദിമിത്താര്‍ ബെര്‍ബറ്റോവും ടീമില്‍ ഇടം നേടി. പരിക്കേറ്റ് പിന്‍മാറിയ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിന് ടൂര്‍ണമെന്റിലെ മറ്റ് മത്സരങ്ങളിലും നഷ്ടമായേക്കുമെന്ന് ബ്ലാസ്‌റ്റേഴ്‌സ് അധികൃതര്‍ സൂചന നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Indian Super League: ATK and Kerala Blasters play out 2-2 draw in Kolkata, Kolkata, News, Football, Kerala Blasters, Sports, Goa, Injured, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.