കൊല്‍ക്കത്തയെ തകര്‍ത്ത് ബംഗളൂരു എഫ് സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പടയോട്ടം തുടരുന്നു

 


ADVERTISEMENT

കൊല്‍ക്കത്ത: (www.kvartha.com 04.02.2018) നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയെ തകര്‍ത്ത് ബംഗളൂരു എഫ്.സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പടയോട്ടം തുടരുന്നു. കൊല്‍ക്കത്തയുടെ മൈതാനത്ത് നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ബംഗളൂരുവിന്റെ വിജയം. ഇതോടെ 13 മത്സരങ്ങളില്‍ നിന്നും 27 പോയിന്റോടെ ബംഗളുരു എഫ് സി പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

  കൊല്‍ക്കത്തയെ തകര്‍ത്ത് ബംഗളൂരു എഫ് സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പടയോട്ടം തുടരുന്നു

നിലവിലെ ചാമ്പ്യന്മാരായ എ.ടി.കെ തോല്‍വിയോടെ 12 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. ഇനി അവശേഷിക്കുന്ന മത്സരങ്ങളില്‍ മികച്ച മാര്‍ജിനില്‍ വിജയിച്ചാല്‍ മാത്രമേ കൊല്‍ക്കത്തയ്ക്ക് പ്ലേഓഫ് സാധ്യതയുള്ളു. മത്സരം തുടങ്ങി മൂന്നാം മിനിറ്റില്‍ കൊല്‍ക്കത്തയുടെ ജോര്‍ഡി മോണ്ടല്‍ നല്‍കിയ സെല്‍ഫ് ഗോളിലാണ് ബംഗളൂരു അക്കൗണ്ട് തുറന്നത്. 83- ാം മിനിറ്റില്‍ മിക്കുവിലൂടെ സന്ദര്‍ശകര്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി വിജയം പിടിച്ചെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Indian Super League: 10-man Bengaluru FC blank ATK 2-0, Kolkata, News, Sports, Winner, Visitors, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia