ദീപികയ്ക്കും ദിനേശിനും പ്രണയ സാഫല്യം; രണ്ടാം വിവാഹം 20ന്?

 


ചെന്നൈ: (www.kvartha.com 19.08.2015) ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക്കും, സ്‌ക്വാഷ് താരം ദീപിക പള്ളിക്കലും വിവാഹിതരായി. ക്രിസ്ത്യന്‍ ആചാരപ്രകാരം ചെന്നൈയില്‍ നടന്ന വിവാഹത്തില്‍ ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. കാര്‍ത്തിക്കിന്റെ രണ്ടാം വിവാഹമാണിത്. 20ന് തെലുങ്കു നായിഡു ആചാരപ്രകാരവും വിവാഹം നടക്കും. 2013 നവംബറിലാണ് ഇവരുടെ വിവാഹ നിശ്ചയം നടന്നത്. തുടര്‍ന്ന് ഒന്നരവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോള്‍ വിവാഹത്തിലെത്തിയത്.

പത്തനംതിട്ട സ്വദേശിനിയും ചെന്നൈയില്‍ സ്ഥിരം താമസക്കാരിയുമായ ദീപികയും കാര്‍ത്തിക്കും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ ഗ്രീന്‍ സിഗ്‌നല്‍ നല്‍കിയതോടെ പ്രണയം വിവാഹത്തിലെത്തി. വിവാഹത്തിനു മുന്നോടിയായി ദീപിക കഴിഞ്ഞ ഞായറാഴ്ച അടുത്ത സുഹൃത്തുക്കള്‍ക്ക് ചെന്നൈയില്‍ വിരുന്ന് ഒരുക്കിയിരുന്നു.
ദീപികയ്ക്കും ദിനേശിനും പ്രണയ സാഫല്യം; രണ്ടാം വിവാഹം 20ന്?

SUMMARY: Indian cricketer Dinesh Karthik is all set to marry squash ace Dipika Pallikal and that too not once but twice. They both hail from different religions and hence sports couple Pallikal and Karthik has decided to get married twice – once in a Christian Wedding Ceremony and the second time in a Hindu Marriage Ceremony.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia