ഇൻഡ്യ- ഇൻഗ്ലൻഡ് ടെസ്റ്റ് പരമ്പര; ഇൻഡ്യയ്ക്ക് ടോസ്; തകർചയോടെ തുടക്കം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലീഡ്‌സ്: (www.kvartha.com 25.08.2021) ഇൻഗ്ലൻഡുമായുള്ള മൂന്നാം ടെസ്റ്റ് മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇൻഡ്യ പതറുന്നു. ലോര്‍ഡ്‌സില്‍ കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഇൻഡ്യ ഇറങ്ങിയത്.

ഇൻഡ്യ- ഇൻഗ്ലൻഡ് ടെസ്റ്റ് പരമ്പര; ഇൻഡ്യയ്ക്ക് ടോസ്; തകർചയോടെ തുടക്കം

അവസാനം വിവരം ലഭിക്കുമ്പോൾ ഇൻഡ്യ രണ്ട്‌ വികെറ്റ് നഷ്ടത്തിൽ 18 റൺസ് എടുത്തിട്ടുണ്ട്. ഓപെണർ കെ എൽ രാഹുൽ (0 ), ചേതേശ്വർ പൂജാര (1) എന്നിവരുടെ വികെറ്റുകളാണ് ഇൻഡ്യയ്ക്ക് നഷ്ടമായത്. രണ്ടുപേരെയും ജെയിംസ് ആൻഡേഴ്സൺ വികെറ്റ് കീപെർ ജോസ് ബട്ട്ലറിൻറ്റെ കൈയിലെത്തിക്കുകയായിരുന്നു. രോഹിത് ശർമ്മ , ഇൻഡ്യൻ ക്യാപ്റ്റൻ വിരാട് കൊഹ്‌ലി എന്നിവരാണ് ക്രീസിൽ.

ഇംഗ്ലീഷ് ടീമിൽ രണ്ട് മാറ്റമുണ്ട്. ഡൊമിനിക് സിബ്ലി, മാര്‍ക് വുഡ് എന്നിവര്‍ക്ക് പകരം ഡേവിഡ് മലാന്‍, ക്രെയ്ഗ് ഓവര്‍ടോണ്‍ എന്നിവർ ടീമിൽ എത്തി. വുഡിന് അവസാന മത്സരത്തില്‍ പരിക്കേറ്റിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്.

ടീം ഇൻഡ്യ: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്.

ഇൻഗ്ലൻഡ്: റോറി ബേണ്‍സ്, ഹസീബ് ഹമീദ്, ഡേവിഡ് മലാന്‍, ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍, മൊയീന്‍ അലി, സാം കറന്‍, ക്രെയ്ഗ് ഓവര്‍ടോണ്‍, ഒല്ലി റോബിന്‍സണ്‍, ജയിംസ് ആന്‍ഡേഴ്‌സണ്‍.

Keywords:  India, England, News, Test, Virat Kohli, Rohit Sharma, Sports, Cricket Test, Cricket, India won the toss against England in Leeds test.

< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia