Twenty20 Match | രണ്ടാം ട്വന്റി ട്വന്റി മത്സരത്തില്‍ പരമ്പര നേടി ഇന്‍ഡ്യ; അയര്‍ലന്‍ഡിനെതിരെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ജയം
Jun 29, 2022, 08:06 IST
മുംബൈ: (www.kvartha.com) ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ ഏഴ് വികറ്റിന് പരാജയപെടുത്തിയപ്പോള്‍ രണ്ടാം ട്വന്റി ട്വന്റി മത്സരത്തില്‍ നാല് റന്‍സിന് അയര്‍ലന്‍ഡിനെ തകര്‍ത്ത് പരമ്പര സ്വന്തമാക്കി ഇന്‍ഡ്യ. ഇന്‍ഡ്യ ഉയര്‍ത്തിയ 226 റന്‍സ് വിജയലക്ഷ്യത്തിലേക്കെത്താന്‍ അയര്‍ലന്‍ഡ് തകര്‍ത്തടിച്ചെങ്കിലും അഞ്ച് വികറ്റ് നഷ്ടത്തില്‍ 221 റന്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
സഞ്ജുവും ഹൂഡയുമാണ് പരമ്പരയില്‍ തകര്‍ത്തു കളിച്ചത്. മലയാളി താരമായ സഞ്ജു നല്ല ഫോമിലായിരുന്നു. കരിയറിലെ ആദ്യ അര്‍ധ സെഞ്ചുറിയും സഞ്ജു നേടി. ടോസ് നേടിയ ഇന്‍ഡ്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ദീപക് ഹൂഡ 104 റന്‍സെടുത്ത് ആറാടുകയായിരുന്നു. 13 റന്‍സിനിടെ ആദ്യ വികറ്റ് വീണ ഇന്‍ഡ്യക്കായി ദീപക് ഹൂഡയ്ക്കൊപ്പം രണ്ടാം വികറ്റില്‍ സഞ്ജു സാംസന്‍ തകര്‍ത്തു കളിച്ചു. രണ്ടുപേരും ചേര്‍ന്ന് 12ാം ഓവറില്‍ ടീമിനെ 100 കടത്തി. തുടക്കത്തില്‍ ഹൂഡയായിരുന്നു കൂടുതല്‍ അപകടകാരിയായി ബാറ്റ് വീശിയതെങ്കിലും ഇടയ്ക്കിടെ സഞ്ജു ബൗന്‍ഡറികളുമായി മുന്നോട്ട് കുതിച്ചു. പരമ്പര വിജയത്തില്‍ 13ാം ഓവറിലെ നാലാം പന്തില്‍ ബൗന്‍ഡറി നേടിയാണ് കന്നി അര്‍ധ സെഞ്ചുറി തികച്ചത്.
അര്‍ധ സെഞ്ചുറിക്ക് പിന്നാലെ ആഞ്ഞടിച്ച ഒന്‍പത് ഫോറും നാല് സിക്സും ഉള്‍പെടെയാണ് 42 പന്തില്‍ 77 റന്‍സെടുത്തത്. മൂന്ന് മാറ്റങ്ങളോടെയാണ് ഇന്‍ഡ്യ മത്സരത്തിന് ഇറങ്ങിയത്. ഋതുരാജ് ഗെയ്ക്വാദ്, ആവേശ് ഖാന്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ക്ക് പകരം സഞ്ജു സാംസന്‍, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്ണോയ് എന്നിവരാണ് ടീമിലെത്തിയത്. ടോസിന്റെ സമയത്ത് സഞ്ചു ടീമിലുണ്ടെന്ന് ക്യാപ്റ്റന്‍ ഹര്‍ദിക് പറഞ്ഞതോടെ ഗാലറിയില്‍ ആവേശം നിറഞ്ഞ കയ്യടികളായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.