ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് 21 റണ്‍സ് വിജയം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് 21 റണ്‍സ് വിജയം

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍​ഇന്ത്യക്ക് വിജയത്തുടക്കം. ആദ്യ ഏകദിനത്തില്‍​ഇന്ത്യ  21 റണ്‍സിന് ശ്രീലങ്കയെ തോല്‍പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റിന് 314 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ക്ക് 50 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 293 റണ്‍സെടുക്കാനേ കഴിഞ്ഞുളളൂ. ഇതോടെ​അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍​ഇന്ത്യ 1-0ന് മുന്നിലെത്തി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത​ഇന്ത്യ വിരാട് കോലിയുടെയും (106) വിരേന്ദര്‍ സെവാഗിന്റെയും (96) ബാറ്റിംഗ് മികവിലാണ് 314 റണ്‍സെടുത്തത്. സുരേഷ് റെയ്നയും (50) എം എസ് ധോണിയും (35)​ഇന്ത്യന്‍ സ്കോറിന് വേഗം നല്‍കി. ലങ്കന്‍ നിരയില്‍ കുമാര്‍ സംഗക്കാരയ്ക്ക് മാത്രമേ (133) പൊരുതാനായുളളൂ. നാല്‍പ്പത്തിയെട്ടാം ഓവറില്‍ സംഗക്കാരയെ ഉമേഷ് യാദവ് ബൗള്‍ഡാക്കിയപ്പോള്‍ മത്സരം ഇന്ത്യ ഉറപ്പാക്കി.

ഗൗതം ഗംഭീറിനെ (3)തുടക്കത്തിലേ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിന് 173 റണ്‍സ് കൂട്ടിച്ചേര്‍ത്ത് സെവാഗും കോലിയും ഇന്ത്യന്‍​ഇന്നിംഗ്സിന് അടിത്തറയിട്ടു. 113 പന്തില്‍ ഒന്‍പത് ഫോറുകളോടെയാണ് കോലി 106 റണ്‍സെടുത്തത്. സെവാഗ് പത്ത് ഫോറുകളുടെ അകമ്പടിയോടെ 97 പന്തില്‍ 96 റണ്‍സെടുത്തു. റെയ്ന ഒരു സിക്സും മൂന്ന് ഫോറും ഉള്‍പ്പടെയാണ് 50 തികച്ചത്. ധോണിയും ഒരു സിക്സറും മൂന്ന് ഫോറും നേടി. തിസാര പെരേര മൂന്ന് വിക്കറ്റ് സ്വന്തമാക്കി.

ഒരറ്റത്ത് പതറാതെ ലങ്കന്‍ പ്രതീക്ഷകള്‍ക്ക് നിറംപകര്‍ന്ന സംഗക്കാര 151 പന്തുകള്‍ നേരിട്ടാഅണ് 133 റണ്‍സെടുത്തത്. 12 ഫോറുകള്‍ ആ​ഇന്നിംഗ്സില്‍​ഉള്‍പ്പെടുന്നു. ദില്‍ഷന്‍​ആറ് റണ്‍സിനും ജയവര്‍ധനെ 12 റണ്‍സിനും പുറത്തായത് ലങ്കയ്ക്ക് തിരിച്ചടിയായി. പെരേര 44 റണ്‍സെടുത്ത് പൊരുതിനോക്കിയെങ്കിലും ഫലമുണ്ടായില്ല. ആര്‍ അശ്വിന്‍ , ഉമേഷ് യാദവ് , ഇര്‍ഫാന്‍ പഠാന്‍​എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സഹീര്‍ഖാനും പ്രഖ്യാന്‍ ഓജയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

SUMMARY: Sangakkara's fighting knock of 133 went in vain as Sri Lanka lost their first ODI against India by 21 runs to hand the visitors a 1-0 lead in the 5-match ODI series.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia