Historic Win | അണ്ടർ 19 വനിതാ ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്; പെൺകുട്ടികൾ ചരിത്രം രചിച്ചു!
● ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 117 റൺസ് നേടി.
● ബംഗ്ലാദേശിനായി ഫർസാന അസ്മിൻ നാല് വിക്കറ്റ് വീഴ്ത്തി.
● ഈ ടൂർണമെൻറിൽ ഇന്ത്യൻ പെൺകുട്ടികൾ അതിശയിപ്പിച്ചു. ഗോംഗഡി തൃഷ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി.
ക്വാലാലംപൂർ: (KVARTHA) മലേഷ്യയിൽ നടന്ന അണ്ടർ 19 വനിതാ ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യൻ ടീം ബംഗ്ലാദേശിനെ 41 റൺസിന് പരാജയപ്പെടുത്തി കിരീടം നേടി. ഈ വിജയത്തോടെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മികച്ചൊരു അധ്യായം കൂടി ചരിത്രത്തിൽ രചിച്ചു.
ടോസ് നേടിയ ബംഗ്ലാദേശ് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 117 റൺസ് നേടി. ഓപ്പണർ ഗോംഗഡി തൃഷയുടെ 52 റൺസ് ഇന്ത്യയുടെ സ്കോർബോർഡിൽ വലിയ പങ്ക് വഹിച്ചു. ബംഗ്ലാദേശിനായി ഫർസാന അസ്മിൻ നാല് വിക്കറ്റ് വീഴ്ത്തി.
118 റൺസ് എന്ന ലക്ഷ്യത്തോടെ ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് ഇന്ത്യൻ ബൗളർമാരുടെ മുന്നിൽ ഒന്നും ചെയ്യാനായില്ല. 18.3 ഓവറിൽ 76 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യക്കായി ആയുഷി ശുക്ല മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ പരുണിക സിസോദിയയും സോനം യാദവും രണ്ട് വിക്കറ്റ് വീതവും വിജെ ജോഷിത ഒരു വിക്കറ്റും വീഴ്ത്തി.
ഈ ടൂർണമെൻറിൽ ഇന്ത്യൻ പെൺകുട്ടികൾ അതിശയിപ്പിച്ചു. ഗോംഗഡി തൃഷ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി. ആയുഷി ശുക്ല ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരവും. അടുത്തിടെ നടന്ന അണ്ടർ 19 പുരുഷ ഏഷ്യാ കപ്പിൽ ഇന്ത്യ ബംഗ്ലാദേശിനോട് തോറ്റിരുന്നു. എന്നാൽ ഇന്ത്യൻ വനിതാ ടീം ഈ പരാജയത്തിന് മികച്ച മറുപടി നൽകുകയായിരുന്നു.
#U19AsiaCup #WomensCricket #IndiaWins #HistoricVictory #Cricket #Bangladesh