50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സില്‍ സ്വപ്നില്‍ കുസാലെയിലൂടെ ഒളിംപിക്‌സില്‍ ഇന്‍ഡ്യയ്ക്ക് മൂന്നാം മെഡല്‍
![Olympics, India, Swapnil Kusale, 50m rifle 3 positions,](https://www.kvartha.com/static/c1e/client/115656/uploaded/552658e1d46651453f1d90d84cc6163c.webp?width=730&height=420&resizemode=4)
![Olympics, India, Swapnil Kusale, 50m rifle 3 positions,](https://www.kvartha.com/static/c1e/client/115656/uploaded/552658e1d46651453f1d90d84cc6163c.webp?width=730&height=420&resizemode=4)
പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സില്‍ ഒളിംപിക് മെഡല്‍ നേടുന്ന ആദ്യ ഇന്‍ഡ്യന്‍ താരമെന്ന നേട്ടവും സ്വപ്നില്‍ സ്വന്തമാക്കി.
451.4 പോയന്റോടെയാണ് വെങ്കലം സ്വന്തമാക്കിയത്.
പാരിസ്: (KVARTHA) 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സില്‍ സ്വപ്നില്‍ കുസാലെയിലൂടെ (Swapnil Kusale) ഒളിംപിക്‌സില്‍ (Olympics) ഇന്‍ഡ്യയ്ക്ക് മൂന്നാം മെഡല്‍ (mMedal). ഒളിംപിക്‌സിന്റെ ആറാം ദിനമാണ് ഇന്‍ഡ്യയ്ക്ക് വീണ്ടും ഒരു വെങ്കല (Bronze) മെഡല്‍ ലഭിച്ചത്. യോഗ്യതാ റൗണ്ടില്‍ ഏഴാം സ്ഥാനത്തോടെ ഫൈനലിലെത്തിയ സ്വപ്നില്‍ 451.4 പോയന്റോടെയാണ് വെങ്കലം സ്വന്തമാക്കിയത്.
പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സില്‍ ഒളിംപിക് മെഡല്‍ നേടുന്ന ആദ്യ ഇന്‍ഡ്യന്‍ താരമെന്ന നേട്ടവും സ്വപ്നില്‍ സ്വന്തമാക്കി. 463.6 പോയന്റോടെ ചൈനയുടെ യുകുന്‍ ലിയു സ്വര്‍ണവും 461.3 പോയന്റോടെ യുക്രൈനിന്റെ സെര്‍ഹി കുലിഷ് വെള്ളിയും നേടി.
ആദ്യ പത്ത് ഷോട്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ സ്വപ്നില്‍ ആറാമതായിരുന്നു. 101.7 പോയിന്റാണ് സ്വപ്നില്‍ കുസാലെയ്ക്ക് ഉണ്ടായിരുന്നത്. ഒന്നാം സ്ഥാനത്ത് ഉള്ള താരവുമായി 1.5 പോയിന്റുകളുടെ വ്യത്യാസം മാത്രമായിരുന്നു സ്വപ്നിലിന്. 15 ഷോട്ടുകള്‍ക്കു ശേഷവും ഇന്‍ഡ്യന്‍ താരം ആറാം സ്ഥാനത്ത് തുടര്‍ന്നു. 20 ാം ഷോട്ട് കഴിഞ്ഞപ്പോള്‍ സ്വപ്നില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
201 പോയിന്റാണ് താരത്തിനുണ്ടായിരുന്നത്. 25 ഷോട്ടുകളില്‍ ഇന്‍ഡ്യന്‍ താരത്തിനു ലഭിച്ചത് 208.2 പോയിന്റുകള്‍. നീലിങ്, പ്രോണ്‍ റൗണ്ടുകള്‍ക്കു ശേഷം സ്വപ്നില്‍ അഞ്ചാം സ്ഥാനത്തു തുടര്‍ന്നു. സ്റ്റാന്‍ഡിങ് പൊസിഷനില്‍ 40 ഷോട്ടുകള്‍ പിന്നിട്ടപ്പോള്‍ ഇന്‍ഡ്യന്‍ താരം മൂന്നാം സ്ഥാനത്തെത്തി.
ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സില്‍ പിവി സിന്ധു പ്രീക്വാര്‍ടറില്‍ മത്സരിക്കും. വ്യാഴാഴ്ച രാത്രി പത്ത് മണിക്ക് ചൈനീസ് താരം ഹെ ബിന്‍ജാവോയ്‌ക്കെതിരെയാണ് സിന്ധുവിന്റെ പോരാട്ടം. പുരുഷ സിംഗിള്‍സ് പ്രീക്വാര്‍ടറില്‍ ഇന്‍ഡ്യന്‍ താരങ്ങളായ എച് എസ് പ്രണോയിയും ലക്ഷ്യ സെന്നും നേര്‍ക്കുനേര്‍ വരുന്നു. വൈകിട്ട് 5.40നാണ് മത്സരസമയം.
പുരുഷ ഡബിള്‍സില്‍ ചിരാഗ് ഷെട്ടി സാത്വിക് - സായ്‌രാജ് രങ്കിറെഡ്ഡി സഖ്യം മലേഷ്യന്‍ താരങ്ങളായ ആരണ്‍ ചിയ, സോ വൂയ് യിക് എന്നിവരെ നേരിടും. വൈകിട്ട് 4.30നാണ് മത്സരം. ഷൂട്ടിങ്ങില്‍ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സ് യോഗ്യതാ റൗണ്ടില്‍ സിഫ്റ്റ് സമ്‌റ, അന്‍ജും മൗദ് ഗില്ലും യോഗ്യതാ റൗണ്ടില്‍ മത്സരിക്കും. ബോക്‌സിങ്ങില്‍ നിഖാത് സരീന് വനിതാ ഫ് ളൈവെയ്റ്റ് പ്രീക്വാര്‍ടറില്‍ മത്സരമുണ്ട്. പുരുഷ റേസ് വോകിങ്ങില്‍ പരംജീത് സിങ് ബിഷ്ട്, ആകാശ് ദീപ്, വികാസ് സിങും വനിതാ റേസ് വോകില്‍ പ്രിയങ്ക ഗോസ്വാമിയും മെഡല്‍ റൗണ്ടില്‍ മത്സരിക്കും.