ന്യൂഡല്‍ഹി: നെഹ്‌റുകപ്പ് ഫുട്‌ബോള്‍ കിരീടം ഇന്ത്യ നിലനിറുത്തി. ശക്തരായ കാമറൂണിനെ തോല്‍പിച്ചാണ് ഇന്ത്യ ഹാട്രിക് കിരീടം സ്വന്തമാക്കിയത്. പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ആയിരുന്നു ഇന്ത്യയുടെ വിജയം.
നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി തുല്യതപാലിച്ചു. ഗൂര്‍മാംഗി സിംഗ് (19) സുനില്‍ ഛെത്രി (77) എന്നിവരാണ് ഇന്ത്യയുടെ സ്‌കോറര്‍മാര്‍. മാക്കന്‍ തിയറി (29) കിന്‍ഗ്യൂ പോന്‍ഡോ(54) എന്നിവരാണ് കാമറൂണിന്റെ സ്‌കോറര്‍മാര്‍.
ഷൂട്ടൗട്ടില്‍ 4-2നായിരുന്നു ഇന്ത്യയുടെ വിജയം. റോബിന്‍ സിംഗ്, ഛെത്രി, ഡെന്‍സില്‍ ഫ്രാങ്കോ, മെഹ്താബ് ഹുസൈന്‍ എന്നിവര്‍ കിക്കുകള്‍ വലയിലെത്തിച്ചു. കാമറൂണിന്റെ അവസാനകിക്കെടുത്ത മാക്കന്റെ ഷോട്ട് പിഴച്ചതോടെയാണ് ഇന്ത്യ കിരീടം ഉറപ്പാക്കിയത്. 2009ലും ഷൂട്ടൗട്ടിലായിരുന്നു ഇന്ത്യയുടെ വിജയം.
പുതിയ കോച്ച് വിം കോവര്‍മാന് കീഴില്‍ ഇന്ത്യയുടെ ആദ്യ ടൂര്‍ണമെന്റായിരുന്നു ഇത്.
SUMMARY: India showed nerves of steel to overcome Cameroon 5-4 via penalty shootout and retain the Nehru Cup football tournament as coach Wim Koevermans' first assignment in the hot seat ended in glory, in Delhi on Sunday.
key words: India , Cameroon , Nehru Cup football tournament , Nehru Cup football , coach , Wim Koevermans, Jawaharlal Nehru stadium., Gouramangi Singh , Sunil Chhetri, tiebreaker, Robin Singh, skipper Chhetri, Denzil Franco,Mehtab Hosain
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.