ഇന്ത്യക്ക് കളിയ്ക്കാന്‍ ഇനി ഓറഞ്ച് ജേഴ്സിയും; ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് , അഫ്ഗാന്‍ ടീമുകള്‍ക്കെതിരെ കളിക്കാനിറങ്ങുന്നത് പുതിയ ജേഴ്സിയില്‍, തീരുമാനം ഒരേ നിറത്തില്‍ ടീമുകള്‍ കളിക്കുമ്പോഴുള്ള ആശയകുഴപ്പം ഒഴിവാക്കാന്‍

 


ADVERTISEMENT

ലണ്ടന്‍: (www.kvartha.com 24.05.2019) ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഇപ്രാവിശ്യം കളിക്കാനിറങ്ങുന്നത് രണ്ട് നിറത്തിലുള്ള ജേഴ്‌സിയില്‍. ഹോം മത്സരങ്ങളില്‍ നീല നിറത്തിലും എവേ മത്സരങ്ങളില്‍ ഓറഞ്ച് നിറമുള്ള ജേഴ്‌സിയിലും കളിയ്ക്കാന്‍ തീരുമാനമായി. മെയ് 30 മുതല്‍ ഇംഗ്ലണ്ടിലാണ് ലോകകപ്പ് ക്രിക്കറ്റ് നടക്കുന്നത്. 

ഇന്ത്യക്ക് കളിയ്ക്കാന്‍ ഇനി ഓറഞ്ച് ജേഴ്സിയും; ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് , അഫ്ഗാന്‍ ടീമുകള്‍ക്കെതിരെ കളിക്കാനിറങ്ങുന്നത് പുതിയ ജേഴ്സിയില്‍, തീരുമാനം ഒരേ നിറത്തില്‍ ടീമുകള്‍ കളിക്കുമ്പോഴുള്ള ആശയകുഴപ്പം ഒഴിവാക്കാന്‍

ഇപ്പോഴുള്ള കടും നീല നിറത്തിലുള്ള ജേഴ്‌സിക്ക് പുറമെ ഓറഞ്ച് നിറത്തിലാണ് പുതിയ ജേഴ്‌സി എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഇംഗ്ലണ്ട്, അഫ്ഗാന്‍ ടീമുകള്‍ക്കെതിരെ പുതിയ ജേഴ്‌സിയില്‍ ഇന്ത്യ ഇറങ്ങും. കൈയ്യിലും പിന്‍ വശത്തും ഓറഞ്ച് നിറവും മുന്‍വശത്ത് കടും നീല നിറവുമാണ് പുതിയ ജേഴ്‌സിയില്‍ ക്രമീകരിച്ചിരിക്കുന്നത്. ഒരേ നിറത്തിലുള്ള ജേഴ്സി ധരിക്കുമ്പോള്‍ ആശയകുഴപ്പം ടീമുകള്‍ക്കിടയില്‍ ഉണ്ടാവാറുണ്ട്. ഇത് ഒഴിവാക്കാനാണ് ഐസിസിയുടെ ഈ തീരുമാനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cricket, Sports, News, World, National, World Cup, India, Indian Team, England, London, india will play with new jersey
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia