തിവാരിയ്ക്ക് സെഞ്ച്വറി : വിന്‍ഡീസിന് 268 റണ്‍സ് വിജയലക്ഷ്യം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിവാരിയ്ക്ക് സെഞ്ച്വറി : വിന്‍ഡീസിന് 268 റണ്‍സ് വിജയലക്ഷ്യം
ചെന്നൈ: ചെന്നൈയില്‍ നടക്കുന്ന അവസാന ഏകദിന പരമ്പരയില്‍ ഇന്ത്യക്കെതിരെ വിന്‍ഡീസിന് 268 റണ്‍സ് വിജയലക്ഷ്യം. 125 പന്തില്‍ ഒന്‍പതു ഫോറും ഒരു സിക്‌സറും അടിച്ചാണ് മനോജ് തിവാരിയുടെ സെഞ്ച്വറി (104).
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയുടെ ഗൗതം ഗംഭീര്‍ (31), രഹാനെ (0), പട്ടേല്‍(0) എന്നിവര്‍ വേഗം പുറത്തായി. രഹാനെയും പട്ടേലും ആദ്യഓവറില്‍ തന്നെ പൂജ്യത്തിനു പുറത്താവുകയായിരുന്നു. റോച്ച് രണ്ടു വിക്കറ്റ് വീഴ്ത്തി.
ഇന്നത്തെ മത്സരത്തില്‍ വീരേന്ദര്‍ സെവാഗ് കളിക്കുന്നില്ല. അശ്വിനും വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇര്‍ഫാന്‍ പഠാനും രാഹനെയുമാണ് ടീമില്‍. ഗൗതം ഗംഭീറാണ് ക്യാപ്റ്റന്‍. അഞ്ചു മത്സരങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്.

Keywords: Sports, Cricket, India, Chennai
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script