ശർദുലിനും പന്തിനും അർധ സെഞ്ചുറി; മികച്ച ലീഡുമായി ഇൻഗ്ലൻഡിനെതിരെ ഇൻഡ്യയുടെ ആധിപത്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലൻഡൻ: (www.kvartha.com 05.09.2021) ഇൻഗ്ലൻഡിനെതിരായ നാലാം ടെസ്റ്റില്‍ ഇൻഡ്യ ഡ്രൈവിംഗ് സീറ്റില്‍. നാലാംദിനം ചായയ്ക്ക് പിരിയുമ്പോള്‍ എട്ടിന് 445 എന്ന നിലയിലാണ് ഇൻഡ്യ. ഇപ്പോള്‍ 346 റണ്‍സിന്റെ രണ്ടാം ഇന്നിംഗ്‌സ് ലീഡായി. ഞായറാഴ്ച മികച്ച പ്രകടനം പുറത്തെടുത്ത ശര്‍ദുല്‍ താക്കൂര്‍ (60), റിഷഭ് പന്ത് (50) എന്നിവരാണ് ഇൻഡ്യയെ മികച്ച ലീഡിലേക്ക് നയിച്ചത്.

ഉമേഷ് യാദവ് (13), ജസ്പ്രീത് ബുമ്ര (19) എന്നിവരാണ് ക്രീസില്‍. ഒലി റോബിന്‍സണ്‍, ക്രിസ് വോക്‌സ്, മൊയീന്‍ അലി എന്നിവര്‍ ഇൻഗ്ലൻഡിനായി രണ്ട് വികെറ്റ് വീതമാണ് വീഴ്ത്തിയത്.

മൂന്നിന് 270 എന്ന നിലയിലാണ് ഇൻഡ്യ നാലാംദിനം ആരംഭിച്ചത്. എന്നാല്‍ ഈ സ്‌കോറിനോട് 14 റണ്‍സ് കൂട്ടിച്ചേര്‍ത്തയുടനെ ആദ്യ വികെറ്റ് ഇൻഡ്യക്ക് നഷ്ടമായി. വോക്‌സിന്റെ പന്തില്‍ ജഡേജ വികെറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.
Aster mims 04/11/2022

ശർദുലിനും പന്തിനും അർധ സെഞ്ചുറി; മികച്ച ലീഡുമായി ഇൻഗ്ലൻഡിനെതിരെ ഇൻഡ്യയുടെ ആധിപത്യം

പിന്നാലെയെത്തിയ രഹാനെ നിരാശപ്പെടുത്തി. റണ്‍സൊന്നുമെടുക്കാതെ താരം പവലിയനില്‍ തിരിച്ചെത്തി. വോക്‌സ് തന്നെയാണ് താരത്തെ മടക്കിയത്. കൊഹ്‌ലിയും നിരാശപ്പെടുത്തുകയായിരുന്നു. മൊയിന്‍ അലിയുടെ പന്തില്‍ സ്ലിപില്‍ ക്രെയ്ഗ് ഓവര്‍ടണിന് ക്യാച് നല്‍കി. ഏഴ് ബൗണ്ടറികള്‍ ഉള്‍പെടുന്നതായിരുന്നു കൊഹ്‌ലിയുടെ ഇന്നിങ്‌സ്.

കോഹ്‌ലിക്ക് ശേഷം ക്രീസില്‍ ഒത്തുചേര്‍ന്ന പന്ത്- താക്കൂര്‍ സഖ്യമാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. ഇരുവരും 100 റണ്‍സ് കൂട്ടിച്ചേര്‍ത്തു. താക്കൂറായിരുന്നു കൂടുതല്‍ അപകടകാരി കേവലം 72 പന്തുകളില്‍ നിന്ന് ഏഴ് ഫോറിന്റേയും ഒരു സിക്‌സിന്റേയും സഹായത്തോടെയാണ് താരം 60 റണ്‍സെടുത്തത്.

ഇരുവരും മടങ്ങിയ ശേഷം ക്രീസില്‍ ഒത്തുച്ചേര്‍ന്ന ജസ്പ്രീത് ബുമ്രയും (19) ഉമേഷ് യാദവും (13) അടി തുടര്‍ന്നു. ഇരുവരും ഇൻഡ്യന്‍ ടോടലിനോട് 31 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. നേരത്തെ സെഞ്ചുറി നേടിയ രോഹിത് ശര്‍മ (127)യാണ് ഇൻഡ്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ചേതേശ്വര്‍ പൂജാര (61), കെ എല്‍ രാഹുല്‍ (46) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. മൂവരുടേയും വികെറ്റ് ശനിയാഴ്ച ഇൻഡ്യക്ക് നഷ്ടമായിരുന്നു.

Keywords:  News, London, India, Indian Team, England, Cricket, Sports, World, India vs England, India vs England, 4th Test Live Score, Day 4: India set 368-run target for England.   

< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia