Mitch Marsh | 'ഓള്‍ റൗന്‍ഡര്‍ എന്ന നിലയില്‍ വലിയ കരിയര്‍ മുന്നിലുണ്ട്'; ഇന്‍ഡ്യയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ താന്‍ പന്തെറിയില്ലെന്ന് ഓസീസ് താരം മിചല്‍ മാര്‍ഷ്; കാരണം ഇത്

 



മുംബൈ: (www.kvartha.com) ഇന്‍ഡ്യയ്‌ക്കെതിരെ പന്തെറിയില്ലെന്ന് ഓസീസ് ഓള്‍ റൗന്‍ഡര്‍ മിചല്‍ മാര്‍ഷ്. പരുക്കിനും ശസ്ത്രക്രിയയ്ക്കും ശേഷമുള്ള തിരിച്ചുവരവില്‍ അധികം തിടുക്കമില്ലെന്നും അതിനാല്‍ ഏകദിന പരമ്പരയില്‍ ഇന്‍ഡ്യയ്‌ക്കെതിരെ പന്തെറിയില്ലെന്നും വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. പൂര്‍ണതോതില്‍ പന്തെറിയുന്നതില്‍ നിന്ന് താനേറെ അകലെയാണ് എന്നാണ് മാര്‍ഷിന്റെ പ്രതികരണം. 

ദീര്‍ഘകാലമായുള്ള പരുക്കിനെ തുടര്‍ന്ന് മിചല്‍ മാര്‍ഷ് മൂന്ന് മാസത്തോളം രാജ്യാന്തര ക്രികറ്റില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഇടത്തേ കാല്‍ക്കുഴയ്ക്ക് താരം ശസ്ത്രക്രിയയ്ക്ക് വിധേയനായി. 

മുംബൈയില്‍ വെള്ളിയാഴ്ച ഇന്‍ഡ്യക്കെതിരെ ആരംഭിക്കുന്ന മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലൂടെ മിചല്‍ മാര്‍ഷ് തിരിച്ചുവരവിന് ഒരുങ്ങുമ്പോഴും താരം ഉടനടി പന്തെറിയാന്‍ താല്‍പര്യപ്പെടുന്നില്ല. ആദ്യ ഏകദിനത്തിന് മുന്നോടിയായി മാര്‍ഷ് വ്യക്തമാക്കി. 

Mitch Marsh | 'ഓള്‍ റൗന്‍ഡര്‍ എന്ന നിലയില്‍ വലിയ കരിയര്‍ മുന്നിലുണ്ട്'; ഇന്‍ഡ്യയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ താന്‍ പന്തെറിയില്ലെന്ന് ഓസീസ് താരം മിചല്‍ മാര്‍ഷ്; കാരണം ഇത്


'തിരക്കുപിടിച്ച് ബൗളിംഗ് പുനരാരംഭിക്കേണ്ട സമയമല്ല ഇത്. ഓസീസ് ടീമില്‍ നിരവധി ബൗളിംഗ് ഓപ്ഷനുകളുണ്ട്. അടുത്തിടെ ഞാന്‍ ശസ്ത്രക്രിയക്ക് വിധേയനായി. ഓള്‍ റൗന്‍ഡര്‍ എന്ന നിലയില്‍ വലിയ കരിയര്‍ മുന്നിലുള്ളതിനാല്‍ തിരിച്ചുവരാന്‍ തിടുക്കമില്ല. ഇന്‍ഡ്യക്കെതിരായ പരമ്പരയ്ക്ക് മുമ്പ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്കായി മത്സരങ്ങള്‍ കളിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഓസീസ് ടീമിനായി തുടര്‍ന്നും സംഭാവനകള്‍ നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ലോകകപ് മുന്നില്‍ നില്‍ക്കേ ടീം സന്തുലിതമാകുന്നതും പരമാവധി ബാറ്റിംഗ് കരുത്തുണ്ടാക്കുന്നതും നിര്‍ണായകമാണ്'- മിചല്‍ മാര്‍ഷ് പറഞ്ഞു. 

Keywords:  News, National, India, Top-Headlines, Sports, Player, Cricket, Cricket Test, Latest-News, India vs Australia: Mitch Marsh says he won’t bowl in ODI series
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia