ഇൻഡ്യൻ ക്രികെറ്റ് ചരിത്രത്തിൽ ആദ്യമായി പുരുഷ, വനിതാ ടീമുകള്‍ ഒരുമിച്ച് പറക്കും

 


ന്യൂഡെൽഹി: (www.kvartha.com 18.05.2021) ഇൻഡ്യൻ ക്രികെറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി പുരുഷ, വനിതാ ടീമുകള്‍ ഒരുമിച്ച് പറക്കാൻ തയ്യാറെടുക്കുന്നു. ഇൻഗ്ലൻഡിലേക്കാണ് ഇരുടീമുകളുടെയും കളിക്കാര്‍ ഒരുമിച്ച് വിമാനത്തിൽ യാത്ര ചെയ്യുക. വിരാട് കോലിക്കു കീഴില്‍ പുരുഷ ടീം ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലും ഇൻഗ്ലണ്ടുമായി അഞ്ചു ടെസ്റ്റുകളുടെ പരമ്പരയുമാണ് കളിക്കുക.

മിതാലി രാജിനു കീഴില്‍ വനിതാ ടീമും ഇൻഗ്ലൻഡുമായി മൂന്നു ഫോര്‍മാറ്റുകളിലും പരമ്പര കളിക്കും. ജൂണ്‍ രണ്ടിന് മുംബൈയില്‍ നിന്നാണ് ചാര്‍ടെര്‍ഡ് വിമാനത്തില്‍ ഇരുടീമുകളും ഇൻഗ്ലണ്ടിലേക്കു പറക്കുക.

മേയ് 19ന് ഒത്തു ചേരാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തുടര്‍ന്നു യാത്ര തിരിക്കുന്നതു വരെ ഞങ്ങള്‍ ക്വാറന്റീനിലായിരിക്കും. ജൂണ്‍ ആദ്യവാരം ഇൻഗ്ലണ്ടിലേക്കു യാത്ര തിരിക്കുകയും ചെയ്യുമെന്ന് വനിതാ ടീമിലെ ഒരു താരം വ്യക്തമാക്കി.

ഇൻഗ്ലൻഡിലെത്തിയ ശേഷം ഇവിടെ ഒരാഴ്ച ടീം നിരീക്ഷത്തില്‍ കഴിയും. അതിനു ശേഷമായിരിക്കും പരിശീലനം ആരംഭിക്കുക. ഇന്ത്യന്‍ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട എല്ലാവരുടെയും വീടുകളിലെത്തി കോവിഡ് പരിശോധന നടത്താനുള്ള ക്രമീകരണം ബിസിസിഐ ഒരുക്കിയിരുന്നു. താരങ്ങളുടെ മാത്രമല്ല അവരുടെ കുടുംബാംങ്ങളുടെയും സാംപിളുകള്‍ ശേഖരിച്ചിരുന്നു.

കോവിഷീല്‍ഡ് വാക്‌സിനു പകരം കോവാക്‌സിനെടുക്കാനും താരങ്ങളോടു ബിസിസിഐ നിര്‍ദേശിച്ചിരുന്നു. യുകെയില്‍ ഇതിന്റെ ലഭ്യത കൂടുതലായതിനെ തുടര്‍ന്നാണിത്. കാരണം ആദ്യ ഡോസ് ഇന്ത്യയില്‍ നിന്നെടുത്ത ശേഷം കളിക്കാര്‍ രണ്ടാം ഡോസെടുക്കുന്നത് ഇൻഗ്ലൻഡില്‍ വച്ചായിരിക്കും. ഭൂരിഭാഗം കളിക്കാരും ഇതിനകം വാക്‌സിനെടുത്തു കഴിഞ്ഞു.

ഇൻഡ്യൻ ക്രികെറ്റ് ചരിത്രത്തിൽ ആദ്യമായി പുരുഷ, വനിതാ ടീമുകള്‍ ഒരുമിച്ച് പറക്കും

ഇന്ത്യന്‍ പുരുഷ ടീം രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമാ വിഹാരി, റിഷഭ് പന്ത് (വികറ്റ് കീപര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശല്‍ദ്ദുല്‍ ഠാക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃധിമാന്‍ സാഹ. സ്റ്റാന്റ്ബൈ താരങ്ങള്‍- അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍, അര്‍സാന്‍ നഗ്വാസ്വല്ല.

ഇന്ത്യന്‍ വനിതാ ടീം മിതാലി രാജ് (ക്യാപ്റ്റന്‍), സ്മൃതി മന്ദാന, ഹര്‍മന്‍പ്രീത് കൗര്‍, പൂനം റൗത്ത്, പ്രിയ പൂനിയ, ദീപ്തി ശര്‍മ, ജെമിമ റോഡ്രിഗസ്, ഷെഫാലി വര്‍മ, സ്‌നേഹ് റാണ, താനിയ ഭാട്ടിയ, ഇന്ദ്രാണി റോയ്, ജുലാന്‍ ഗോസ്വാമി, ശിഖ പാണ്ഡെ, പൂജ വസ്ത്രാക്കര്‍, അരുന്ധതി റെഡ്ഡി, പൂനം യാദവ്, ഏക്ത ബിഷ്ത്, രാധ യാദവ്.

Keywords:  News, New Delhi, England, Cricket, Cricket Test, National, India, Flight, Sports, India tour to England: For first time, Virat Kohli & Mithali Raj’s teams will travel together in same chartered flight.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia