SWISS-TOWER 24/07/2023

സാഫ് ഫുട്‌ബോള്‍: ഇന്ത്യ ഫൈനലില്‍

 


ADVERTISEMENT

സാഫ് ഫുട്‌ബോള്‍: ഇന്ത്യ ഫൈനലില്‍
ന്യൂഡല്‍ഹി: വാശിയേറിയ പോരാട്ടത്തില്‍ മാലിദ്വീപിനെ 3-1 ന് തോല്‍പ്പിച്ച് നിലവിലുള്ള ചാമ്പ്യന്‍മാരായ ഇന്ത്യ സാഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. റഹിം നബിയിലൂടെ 25ാം മിനിറ്റില്‍ ഇന്ത്യ ലീഡ് നേടി. 58ാം മിനിറ്റില്‍ ഇന്ത്യന്‍ ഗോളി കരണ്‍ജിത്തിന് തീര്‍ത്തും നിഷ്പ്രഭമാക്കി കൊണ്ട് ഷംവീല്‍ ഖാസിം മാലിദ്വീപിനു വേണ്ടി സമനില നേടി.
67ാം മിനിറ്റില്‍ സുനില്‍ ഛെത്രിയെ പെനല്‍റ്റി ബോക്‌സിനുള്ളില്‍ അപകടകരമായി ടാക്കിള്‍ ചെയ്തതിനെ തുടര്‍ന്ന് പെനല്‍റ്റി. കിക്കെടുത്ത ഛെത്രിക്ക് പിഴച്ചില്ല. കളിയുടെ അവസാന മിനിറ്റില്‍ ഛെത്രി വീണ്ടും വലകുലുക്കി. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ അഫ്ഗാന്‍-നേപ്പാള്‍ മല്‍സത്തിലെ വിജയികളുമായി ഇന്ത്യ ഏറ്റുമുട്ടും.
English Summary
New Delhi: India has defeated Maldives with a 3-1 score and entered the final in the ongoing SAFF Championship Football played at Jawaharlal Nehru Stadium in New Delhi on Friday.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia