2022-ലെ കോമണ്‍വെല്‍ത് ഗെയിംസില്‍ നിന്ന് ഇന്‍ഡ്യന്‍ പുരുഷ, വനിതാ ഹോകി ടീമുകള്‍ പിന്മാറി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലന്‍ഡന്‍: (www.kvartha.com 05.10.2021) 2022-ല്‍ ഇന്‍ഗ്ലന്‍ഡിലെ ബര്‍മിങ്ങാമില്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത് ഗെയിംസില്‍ നിന്ന് ഇന്‍ഡ്യന്‍ പുരുഷ, വനിതാ ഹോകി ടീമുകള്‍ പിന്മാറി. ചൊവ്വാഴ്ച ഹോകി ഇന്‍ഡ്യയും ഇന്‍ഡ്യന്‍ ഒളിംപിക് അസോസിയേഷനുമാണ് ഇക്കാര്യം അറിയിച്ചത്.

യു കെ സര്‍കാരിന്റെ 10 ദിന നിര്‍ബന്ധിത ക്വാറന്റൈന്‍ അടക്കമുള്ള മാനദണ്ഡങ്ങളാണ് ഇന്‍ഡ്യന്‍ ടീമിനെ കോമണ്‍വെല്‍ത് ഗെയിമില്‍ നിന്നും പിന്മാറാന്‍ പ്രേരിപ്പിച്ചതെന്ന് ഇന്‍ഗ്ലന്‍ഡ് ഹോകി അസോസിയേഷന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

2022-ലെ കോമണ്‍വെല്‍ത് ഗെയിംസില്‍ നിന്ന് ഇന്‍ഡ്യന്‍ പുരുഷ, വനിതാ ഹോകി ടീമുകള്‍ പിന്മാറി

ഇന്‍ഡ്യയുടെ വാക്സിന്‍ സെര്‍ടിഫികെറ്റുകള്‍ക്ക് യുകെ അംഗീകാരം നല്‍കാത്തത് നേരത്തെ തന്നെ ഏറെ ചര്‍ചയായിരുന്നു. ഇതോടെയാണ് രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്കും 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ പാലിക്കണമെന്ന് യു കെ അറിയിച്ചത്.

അതേസമയം വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇന്‍ഡ്യന്‍ ടീമിന്റെ പിന്മാറ്റമെന്നും റിപോര്‍ടുകളുണ്ട്. ഏഷ്യന്‍ ഗെയിംസ് ജേതാക്കള്‍ക്ക് 2024-ലെ പാരിസ് ഒളിംപിക്സിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും.

2022 ജൂലൈയില്‍ ബര്‍മിങ്ങാമില്‍ വെച്ചാണ് കോമണ്‍വെല്‍ത് ഗെയിംസ് നടക്കുക.

Keywords:  India to not send hockey teams to Commonwealth Games in 2022, to focus on Asian Games, England, News, Sports, Hockey, Olympics, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia