Cricket Team | ഏകദിന മത്സരത്തിനായി ഇന്‍ഡ്യ, ശ്രീലങ്ക ടീമുകള്‍ തിരുവനന്തപുരത്തെത്തി; ഇരു ടീമുകളും ശനിയാഴ്ച പരിശീലനത്തിനിറങ്ങും
Jan 13, 2023, 18:48 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഹബില്‍ ഞായറാഴ്ച നടക്കുന്ന ഏകദിന മത്സരത്തിനായി ഇന്‍ഡ്യ, ശ്രീലങ്ക ടീമുകള്‍ തിരുവനന്തപുരത്തെത്തി. കൊല്‍കതയില്‍ നടന്ന രണ്ടാം ഏകദിന മത്സരത്തിനുശേഷം എയര്‍ വിസ്താരയുടെ പ്രത്യേക വിമാനത്തില്‍ വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് ടീമുകള്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.
വിമാനത്താവളത്തിലെത്തിയ ഇരു ടീമുകളേയും ആഭ്യന്തര ടെര്‍മിനലില്‍ തിരുവനന്തപുരം ജില്ല ക്രികറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. രാജീവിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. സ്വീകരണത്തിനുശേഷം ഇന്‍ഡ്യന്‍ ടീം ഹോടെല്‍ ഹയാതിലേക്കും ശ്രീലങ്കന്‍ ടീം ഹോടെല്‍ താജ് വിവാന്തയിലേക്കും പോയി.
ഇരു ടീമുകളും ശനിയാഴ്ചയാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങുക. ഉച്ചക്ക് ഒരു മണി മുതല്‍ നാലുമണിവരെ ശ്രീലങ്കന്‍ ടീമും വൈകിട്ട് അഞ്ചുമണി മുതല്‍ രാത്രി എട്ടുമണിവരെ ഇന്‍ഡ്യന്‍ ടീമും പരിശീലനം നടത്തും. 15ന് ഉച്ചക്ക് 1.30നാണ് മത്സരം ആരംഭിക്കുക.
രാവിലെ 11.30 മുതല്‍ കാണികള്‍ക്ക് ഗ്രൗന്‍ഡിലേക്ക് പ്രവേശനം അനുവദിക്കും. ആരാധകരെല്ലാം ആവേശത്തിലാണ്. പേടിഎം ഇന്‍സൈഡറില്‍ നിന്നു ഓണ്‍ലൈനായി മത്സരത്തിന്റെ ടികറ്റുകള്‍ ലഭ്യമാകും. അപര്‍ ടയറിന് 1000 രൂപയും (18% ജി എസ് ടി, 12% വിനോദ നികുതി എന്നിവ ബാധകമാണ്) ലോവര്‍ ടയറിന് 2000 രൂപയുമാണ് (18% ജി എസ് ടി, 12% വിനോദ നികുതി എന്നിവ ബാധകമാണ്) ടികറ്റ് നിരക്ക്.
വിദ്യാര്‍ഥികള്‍ക്ക് 500 രൂപയാണ് നിരക്ക് (18% ജി എസ് ടി, 12% വിനോദ നികുതി എന്നിവ ബാധകമാണ്). വിദ്യാര്‍ഥികള്‍ക്കുള്ള ടികറ്റുകള്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഖേനയാണ് വാങ്ങേണ്ടത്. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ലെറ്റര്‍ ഹെഡില്‍ ടികറ്റ് ആവശ്യമുള്ള വിദ്യാര്‍ഥികളുടെ പേരും ഐ ഡി നമ്പറും അടക്കം ഉള്‍പ്പെടുത്തി കേരള ക്രികറ്റ് അസോസിയേഷനുമായി ബന്ധപ്പെടണം.
Keywords: India, Sri Lanka teams arrive in Thiruvananthapuram, Thiruvananthapuram, News, Cricket, Sports, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.