നാണക്കേടിന്റെ പെരുങ്കുഴിയില്‍

 


ADVERTISEMENT


നാണക്കേടിന്റെ പെരുങ്കുഴിയില്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍​ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടില്‍. ഫിഫ റാങ്കിംഗില്‍ അഞ്ച് സ്ഥാനം നഷ്‌ടപ്പെട്ട് ഇന്ത്യ നൂറ്റിയറുപത്തിയെട്ടാം സ്ഥാനത്തായി. ഇന്ത്യയുടെ ഏറ്റവും മോശം റാങ്കിംഗാണിത്. നെഹ്റു കപ്പ് തുടങ്ങാന്‍ രണ്ടാഴ്‌ചമാത്രം ശേഷിക്കേയാണ് ഇന്ത്യ ഏറ്റവും മോശം റാങ്കിംഗിലേക്ക് വീണത്. ഏഷ്യയില്‍​ഇന്ത്യ മുപ്പത്തിരണ്ടാം സ്ഥാനത്താണ്.

ഏറെനാളായി രാജ്യാന്തര മത്സരം കളിക്കാതിരുന്നതാണ് ഇന്ത്യക്ക് കനത്ത തിരിച്ചടിയായത്. 165 ആയിരുന്നു ഇതിന് മുന്‍പ് ഇന്ത്യയുടെ ഏറ്റവും മോശം റാങ്ക്. 1997ലായിരുന്നു അത്. 1996ലെ തൊണ്ണൂറ്റിനാലാം സ്ഥാനമാണ് ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന റാങ്ക്.

ഓഗസ്റ്റ് 22നാണ് നെഹ്റു കപ്പ് തുടങ്ങുക. ഇത്തവണ അഞ്ച് ടീമുകള്‍ മാറ്റുരയ്‌ക്കും. ഇന്ത്യയാണ് നിലവിലെ ചാമ്പ്യന്‍മാര്‍.

ലോക-യൂറോപ്യന്‍ ചാമ്പ്യന്‍മാരായ സ്‌പെയ്ന്‍ ഒന്നാം സ്ഥാനം നിലനിറുത്തി. ജര്‍മനി, ഇംഗ്ലണ്ട്, ഉറൂഗ്വേ, പോര്‍ട്ടുഗല്‍ , ഇറ്റലി, അര്‍ജന്റീന, ഹോളണ്ട് , ക്രോയഷ്യ, ഡെന്‍മാര്‍ക്ക് എന്നിവരാണ് തൊട്ടുപിന്നിലുളളവര്‍.

SUMMARY: Two weeks before the start of the Nehru Cup international football tournament, India slumped to its worst FIFA rankings in history as it lost five places to be placed at 168th spot in the latest chart released
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia