പുത്തന്‍ പ്രതീക്ഷകളുമായി ഇന്ത്യന്‍ സംഘം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


പുത്തന്‍ പ്രതീക്ഷകളുമായി ഇന്ത്യന്‍ സംഘം
ലണ്ടന്‍ : ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ലണ്ടനില്‍ വെളളിയാഴ്ച കൊടിയുയരുമ്പോള്‍​ഇന്ത്യയും പ്രതീക്ഷകളുടെ കൊടുമുടികളിലാണ്. കഴിഞ്ഞതവണത്തേക്കാള്‍ മികച്ച പ്രകടനം നടത്താമെന്ന , സ്വപ്നതുല്യമായ നേട്ടങ്ങള്‍ കൈവരിക്കാമെന്ന പ്രതീക്ഷകളില്‍. ഒളിംപിക്സിന്റെ മുപ്പതാം പതിപ്പിനാണ് വെളളിയാഴ്ച തുടക്കമാവുക.

ഇത്രത്തോളം പ്രതീക്ഷയര്‍പ്പിച്ചൊരു ടീമിനെ ഇന്ത്യ ഒളിംപിക്സിന് അയച്ചിട്ടില്ല. താരത്തിളക്കമുളള ടീമില്‍ മെഡല്‍ പ്രതീക്ഷകള്‍​ഏറെയാണ്. ഇന്ത്യന്‍ കായികചരിത്രത്തിന്റെ തന്നെ തലവര മാറ്റിക്കുറിക്കപ്പെട്ടേക്കാവുന്ന ഒളിംപിക്സായിരിക്കും  ലണ്ടനിലേത്.

ട്രാക്കിലും ഫീല്‍ഡിലുമായി 81 ഇന്ത്യന്‍ താരങ്ങളാണ് പോരിനിറങ്ങുക. 13 ഇനങ്ങളിലാണ് ഇന്ത്യയുടെ പ്രാതിനിധ്യം. അമ്പെയ്ത്ത്,  ബോക്സിംഗ്, ഷൂട്ടിംഗ്, ബാഡ്മിന്റണ്‍ , ടെന്നിസ് , ഗുസ്തി എന്നീ ഇനങ്ങളിലാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍. ഗുസ്തിതാരം സുശീല്‍ കുമാറാണ് ഉദ്ഘാടന ചടങ്ങില്‍​ഇന്ത്യന്‍ പതാകയേന്തുക.

2004ല്‍ രാജ്യവര്‍ധന്‍ സിംഗ് രാഥോര്‍ ഷൂട്ടിംഗില്‍ വെളളിമെഡല്‍ നേടിയതോടെയാണ് ഇന്ത്യയുടെ ഉയിര്‍പ്പ് തുടങ്ങിയത്. ബെയ്ജിംഗില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണവും വിജേന്ദറും സുശീല്‍ കുമാറും വെങ്കലവും നേടി. വ്യക്തിഗത മെഡല്‍ നേട്ടത്തില്‍​ഇന്ത്യയുടെ സര്‍വകാല റെക്കോര്‍ഡാണിത്. ഇത്തവണ ബിന്ദ്ര, ഗഗന്‍ നാരംഗ, രോണ്‍ജന്‍ സോധി, സൈന നേവാള്‍ , മേരി കോം, ദീപിക കുമാരി എന്നിവരാണ് ഇന്ത്യയുടെ ഉറപ്പിച്ച മെഡല്‍പ്രതീക്ഷകള്‍.

രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ഒളിംപിക്സില്‍  204  രാജ്യങ്ങളില്‍ നിന്നുളള ​11000 അത്‌ലറ്റുകള്‍ പോരിനിറങ്ങും. 39 ഇനങ്ങളിലാണ് മത്സരങ്ങള്‍. ചൈനയാണ് നിലവിലെ ജേതാക്കള്‍.

SUMMARY: Armed with a new-found self-belief, India's top athletes will seek to
script a fresh chapter in the country's Olympic history as they go into the 30th 
edition of the sporting extravaganza from on Friday with a realistic chance of 
winning medals.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia