ടോക്യോ പാരാലിമ്പിക്സിൽ ആദ്യ മെഡൽ ഉറപ്പിച്ച് ഇൻഡ്യ, ടേബിൾ ടെനീസ് താരം ഭാവിന പട്ടേൽ ഫൈനലിൽ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ടോക്യോ: (www.kvartha.com 28.08.2021) ടോക്യോ പാരാലിംപിക്സില്‍ ഇൻഡ്യയുടെ ആദ്യ മെഡലുറപ്പിച്ച് ടേബിള്‍ ടെനീസ് താരം ഭാവിന ബെന്‍ പട്ടേല്‍. ടേബിള്‍ ടെനീസ് സെമിഫൈനലിൽ ചൈനയുടെ ലോക മൂന്നാം നമ്പര്‍ താരം ഴാങ് മിയാവോയെ അട്ടിമറിച്ചാണ് ഭാവിന ഫൈനലിലേക്ക് യോഗ്യത നേടിയത്. വനിതാ സിംഗിൾസിലെ ആദ്യ മത്സരത്തിൽ തോറ്റശേഷം തുടർചയായി നാലു മത്സരങ്ങളിൽ വിജയം നേടി ഫൈനലിൽ കടന്നാണ് ചക്രകസേരയിലിരുന്ന് 34 കാരിയായ ഭാവിന മെഡൽ ഉറപ്പിച്ചത്. ശനിയാഴ്ച നടന്ന ക്ലാസ് 4 സെമിഫൈനലിൽ ചൈനയുടെ മിയാവോ ഴാങ്ങിനെ 3-2ന് പരാജയപ്പെടുത്തി പാരാലിമ്പിക്സിൽ ടേബിൾ ടെനീസ് ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ഇൻഡ്യക്കാരിയായി ഭാവിന പട്ടേൽ. റിയോ പാരാലിമ്പിക്‌സിൽ വെള്ളി മെഡല്‍ നേടിയ താരമാണ് മിയാവോഴാങ്.

ടോക്യോ പാരാലിമ്പിക്സിൽ ആദ്യ മെഡൽ ഉറപ്പിച്ച് ഇൻഡ്യ, ടേബിൾ ടെനീസ് താരം ഭാവിന പട്ടേൽ ഫൈനലിൽ


അഞ്ചു സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഭാവിന ചൈനീസ് താരത്തെ മറികടന്നത്. സ്‌കോര്‍: 7-11, 11-7, 11-4, 9-11, 11-8. വെറും 34 മിനിറ്റിലാണ് ഭാവിന എതിരാളിയെ തകർത്തുവിട്ടത്. ടേബിൾ ടെനീസ് ക്വാര്‍ടറില്‍ റിയോ പാരാലിമ്പിക്സിൽ സ്വർണ മെഡൽ നേടിയ സെർബിയയുടെ ലോക രണ്ടാം നമ്പര്‍ താരം ബോറിസ്ലാവ റാങ്കോവിച്ചിനെ അട്ടിമറിച്ചാണ് ഭാവിന പട്ടേൽ സെമിയിലെത്തിയത്. ഫൈനലിൽ ചൈനയുടെ തന്നെ ലോക ഒന്നാം നമ്പർ താരം യിങ് സൂവാണ് ഭാവിനയുടെ എതിരാളി. ഗ്രൂപ് ഘട്ട മത്സരത്തില്‍ ഇരുവരും മത്സരിച്ചെങ്കിലും ചൈനീസ് താരം ഭാവിനയെ കീഴടക്കിയിരുന്നു. ഞായറാഴ്ച പുലർച്ചെ ഇൻഡ്യൻ സമയം 7.15ന് ഫൈനൽ മത്സരം നടക്കും.


Keywords:  Sports, India, Final, China, Tokyo, Top-Headlines, India secures first medal at Tokyo Paralympics, table tennis player Bhavina Patel in the final. 
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia