ടോക്യാ പാരാലിമ്പിക്‌സില്‍ ചരിത്രനേട്ടം; 19 മെഡലുമായി ഇന്‍ഡ്യന്‍ കായിക താരങ്ങളുടെ മത്സരങ്ങള്‍ അവസാനിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ടോക്യോ: (www.kvartha.com 05.09.2021) ടോക്യാ പാരാലിമ്പിക്‌സിലെ ഇന്‍ഡ്യന്‍ മത്സരങ്ങള്‍ അവസാനിച്ചു. നേടിയ 19 മെഡലുമായി ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ടോക്യോ പാരാലിമ്പിക്‌സിന് ഇന്‍ഡ്യന്‍ കായിക സംഘം പരിസമാപ്തി കുറിച്ചു. 5 സ്വര്‍ണം, 8 വെള്ളി, 6 വെങ്കലമടക്കമാണ് ഇന്‍ഡ്യ 19 മെഡലുകള്‍ നേടിയത്. മെഡല്‍നേട്ടം ഇനം തിരിച്ച്: അത്‌ലറ്റിക്‌സ്-8, ഷൂടിങ്-5, ബാഡ്മിന്റണ്‍-4, അമ്പെയ്ത്ത്-1, ടേബിള്‍ ടെനിസ്-1. 
Aster mims 04/11/2022

ഒളിമ്പിക്‌സില്‍ 7 മെഡലുകളുമായി ചരിത്രം കുറിച്ച ഇന്‍ഡ്യ ടോക്യോയില്‍ പാരലിമ്പിക്‌സിലും നേട്ടം ആവര്‍ത്തിക്കുന്ന കാഴ്ചയാണ് കണ്ടത്. മെഡല്‍പട്ടികയില്‍ ആദ്യ 25ല്‍ ഇടം നേടാനും ഇന്‍ഡ്യക്കായി (24). 96 സ്വര്‍ണമടക്കം 207 മെഡലുകളുമായി ചൈനയാണ് മെഡല്‍പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 124 മെഡലുകളുമായി ബ്രിടന്‍ രണ്ടാമതും 104 മെഡലുമായി അമേരിക മൂന്നാമതുമെത്തി.    

ടോക്യാ പാരാലിമ്പിക്‌സില്‍ ചരിത്രനേട്ടം; 19 മെഡലുമായി ഇന്‍ഡ്യന്‍ കായിക താരങ്ങളുടെ മത്സരങ്ങള്‍ അവസാനിച്ചു


ടോക്യോയില്‍ എത്തുന്നതിന് മുന്‍പ് മൊത്തം പാരാലിമ്പിക്‌സുകളിലുമായി 12 മെഡലുകളായിരുന്നു ഇന്‍ഡ്യയുടെ ആകെയുള്ള സമ്പാദ്യം. 4 മെഡലുകള്‍ സ്വന്തമാക്കിയ റിയോയിലായിരുന്നു മുന്‍ ഗെയിംസുകളിലെ ഏറ്റവും മികച്ച പ്രകടനം. പാരാലിമ്പിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി മാറിയ അവനിയാകും സമാപന ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക.     

54 അത്‌ലറ്റുകള്‍ അടങ്ങുന്ന സംഘവുമായാണ് ഇന്‍ഡ്യ ജപാനീസ് തലസ്ഥാനത്തെത്തിയത്. ടേബിള്‍ ടെനിസില്‍ (ക്ലാസ് 4) വെങ്കലം സ്വന്തമാക്കി ഭവിനബെന്‍ പട്ടേലാണ് ഇന്‍ഡ്യയുടെ മെഡല്‍ കൊയ്ത്തിന് തുടക്കമിട്ടത്. പുരുഷന്‍മാരുടെ എസ് എച് 6 വിഭാഗം സിംഗിള്‍സ് ബാഡ്മിന്റണില്‍ സ്വര്‍ണം കഴുത്തിലണിഞ്ഞ് കൃഷ്ണ നാഗറിലൂടെയായിരുന്നു ടോക്യോയിലെ അവസാന മെഡല്‍.     

ഇന്ത്യന്‍ മെഡല്‍ജേതാക്കളുടെ പട്ടിക; 

അവനി ലെഖാര-സ്വര്‍ണം -വനിത 10 മീ. എയര്‍റൈഫിള്‍ സ്റ്റാന്‍ഡിങ് എസ് എച്1  

പ്രമോദ് ഭഗത്- സ്വര്‍ണം- പുരുഷ ബാഡ്മിന്റണ്‍ സിംഗിള്‍സ് (എസ് എല്‍3)

കൃഷ്ണ നഗര്‍- സ്വര്‍ണം- പുരുഷ ബാഡ്മിന്റണ്‍ സിംഗിള്‍സ് (എസ് എല്‍6)

സുമിത് ആന്റില്‍-സ്വര്‍ണം-ജാവലിന്‍ ത്രോ എഫ്64

മനീഷ് നര്‍വാള്‍-സ്വര്‍ണം-മിക്‌സഡ് 50 മീ. പിസ്റ്റള്‍ എസ് എച്1  

ഭവിനബെന്‍ പട്ടേല്‍-വെള്ളി-വനിത സിംഗിള്‍സ് ക്ലാസ് 4 ടേബിള്‍ ടെനിസ്  

സിങ്‌രാജ്-വെള്ളി-മിക്‌സഡ് 50 മീ. പിസ്റ്റള്‍ എസ് എച്1

യോഗേഷ് കതുനിയ-വെള്ളി-പുരുഷ ഡിസ്‌കസ് എഫ്56

നിശാദ്കുമാര്‍-വെള്ളി-പുരുഷ ഹൈജംപ് ടി47

മാരിയപ്പന്‍ തങ്കവേലു-വെള്ളി-പുരുഷ ഹൈജംപ് ടി63

പ്രവീണ്‍കുമാര്‍-വെള്ളി-പുരുഷ ഹൈജംപ് ടി64

ദേവേന്ദ്ര ജജാരിയ-വെള്ളി-ജാവലിന്‍ ത്രോ എഫ് 46

സുഹാസ് യതിരാജ്-വെള്ളി-പുരുഷവിഭാഗം ബാഡ്മിന്റണ്‍ സിംഗിള്‍സ് (എസ് എല്‍4)  

അവനി ലെഖാര-വെങ്കലം-വനിത 50 മീ. റൈഫിള്‍3 പൊസിഷന്‍ എസ് എച്1

ഹര്‍വീന്ദര്‍സിങ്-വെങ്കലം-പുരുഷന്‍മാരുടെ റീകര്‍വ് അമ്പെയ്ത്ത്

ശരദ്കുമാര്‍-വെങ്കലം-പുരുഷ ഹൈജംപ് ടി63

സുന്ദര്‍ സിങ് ഗുജ്ജാര്‍-വെങ്കലം-ജാവലിന്‍ ത്രോ എഫ് 46

മനോജ് സര്‍കാര്‍-വെങ്കലം-പുരുഷവിഭാഗം ബാഡ്മിന്റണ്‍ സിംഗിള്‍സ് (എസ് എല്‍3)

സിങ്‌രാജ് അദാന-വെങ്കലം- പുരുഷ 10മീ. എയര്‍പിസ്റ്റള്‍ എസ് എച്1    

Keywords:  News, World, International, Tokyo, Tokyo-Olympics-2021, Athletes, Sports, Trending, Winner, India scripts history at Tokyo Paralympics, ​heroes return home with record tally of 19 medals
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia