ഹോക്കി: ഇന്ത്യക്ക് മൂന്നാം തോല്‍വി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ഹോക്കി: ഇന്ത്യക്ക് മൂന്നാം തോല്‍വി
ലണ്ടന്‍ : ഒളിംപിക്സ് ഹോക്കിയില്‍ പുനര്‍ജനി തേടിയിറങ്ങിയ ഇന്ത്യക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി. ജര്‍മനി രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇന്ത്യയെ തോല്‍പിച്ചു. ഇതോടെ ഇന്ത്യയുടെ സെമിഫൈനല്‍ സാധ്യതകള്‍ അസ്‌തമിച്ചു.

വി ആര്‍ രഘുനാഥ്, തുഷാര്‍ ഖണ്ടേത്കര്‍ എന്നിവരാണ് ഇന്ത്യയുടെ ആശ്വാസഗോളുകള്‍ നേടിയത്. ജര്‍മനിക്ക് വേണ്ടി ഫ്ലോറിയന്‍ ഫൂക്ക്സ് ഹാട്രിക് നേടിയപ്പോള്‍ ഒലിവര്‍ കോണും ക്രിസ്റ്റഫര്‍ വെസ്ലിയും ഓരോ ഗോളുകള്‍ നേടി.

നേരത്തേ ഹോളണ്ടും ന്യൂസിലാന്‍ഡും ഇന്ത്യയെ തോല്‍പിച്ചിരുന്നു. ഇന്ത്യ ഒളിംപിക്സില്‍ എട്ട് തവണ സ്വര്‍ണം നേടിയിട്ടുണ്ട്.

SUMMARY: India slumped to a humiliating 2-5 defeat against formidable Germany in Group B and went out of reckoning for a berth in the semifinals of the men's hockey competition at the London Games.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia