ഓസ്ട്രേലിയയെ തരിപ്പണമാക്കി ഇന്ത്യ

 


ധാക്ക: (www.kvartha.com 31.03.2014) ട്വന്റി-20 ലോകകപ്പിലെ ഗ്രൂപ്പ് ബി മത്‌സരത്തിൽ ഓസ്ട്രേലിയയെ 73 റൺസിന് തകർത്ത് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി. 160 റൺസ് എന്ന വിജയലക്ഷ്യവുമായി ബാറ്റേന്തിയ കംഗാരുക്കൾ 86 റൺസിന് എല്ലാപേരും പുറത്തായി.

ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്ടൻ ജോർജ്ജ് ബെയ്‌ലി ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഫോമിലല്ലാത്ത ശിഖർ ധവാനെ കരക്കിരുത്തി അജിങ്ക്യ രഹാനെയെ ഓപ്പണറുടെ റോളിൽ ഇറക്കിയ ധോണിക്ക് പക്ഷേ ഓപ്പണർമാരുടെ ഭാഗത്തുനിന്നും മികച്ച തുടക്കം ലഭിച്ചില്ല.

രോഹിത് ശർമ്മ(5)​ രഹാനെ(19)​ കോഹ്‌ലി (23)​ എന്നിവർ മികച്ച സ്കോർ കണ്ടെത്താനാകാതെ മടങ്ങി. എന്നാൽ കഴിഞ്ഞ മത്സരങ്ങളിൽ ഫോമിലല്ലാതിരുന്ന യുവരാജ് സിംഗ് (60)​തുടർന്ന് ഇന്ത്യൻ ഇന്നിംഗ്സിന്റെ നെടുതൂണാകുന്ന കാഴ്ചയാണ് കണ്ടത്. യുവരാജിന്റെ അർദ്ധശതകത്തിന്റരെ പിൻബലത്തിൽ 159 റൺസാണ് ഇന്ത്യ നേടിയത്. 24റൺസെടുത്ത് ക്യാപ്ടൻ ധോണിയും യുവരാജിന് മികച്ച പിന്തുണ നൽകി. 

റെയ്ന(6)​ ജഡേജ(3)​അശ്വിൻ (1)​ എന്നിവർക്ക് അവസാന ഓവറുകളിൽ കാര്യമായി സംഭാവന ചെയ്യാൻ കഴിഞ്ഞില്ല. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് നിര അനാവശ്യ​ ഷോട്ടുകൾക്ക് ശ്രമിച്ച് വിക്കറ്റ് വലിച്ചെറിയുകായിരുന്നു. 23 റൺസെടുത്ത് മാക്സ് വെല്ലാണ് ഓസീസ് നിരയിൽ ടോപ്പ് സ്കോറർ. 3.2 ഓവറിൽ 11 റൺസിന് നാലുവിക്കറ്റെടുത്ത അശ്വിനാണ് കളിയിലെ കേമൻ. തോൽവിയോടെ ഓസ്ട്രേലിയ ടൂർണമെന്റിൽ പുറത്തായി. ഇതുവരേയും ഒരു കളിയും ജയിക്കാൻ കഴിയാത്ത പുറത്തായ ഓസ്ട്രേലിയ അവസാനമത്സരത്തിൽ ബംഗ്ലാദേശിനെ നേരിടും.

ഓസ്ട്രേലിയയെ തരിപ്പണമാക്കി ഇന്ത്യ

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Cricket, Sports, Entertainment, India beat Aus 7 Wickets, ICC, T-20 World Cup, Dhaka, India crush Australia to finish league unbeaten
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia