ഞാനാണാ സുന്ദരി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ഞാനാണാ സുന്ദരി
ലണ്ടന്‍ : ആരാണാ സുന്ദരി? ലണ്ടന്‍ ഒളിംപിക്സിനെത്തിയ ഇന്ത്യന്‍ കായികതാരങ്ങളും ഒഫീഷ്യലുകളും ഒരേ സ്വരത്തില്‍ ചോദിക്കുന്ന ചോദ്യമാണിത്. ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിലെ മാര്‍ച്ച് പാസ്റ്റിന്റെ മുന്‍നിരയില്‍, പതാകയേന്തിയ സുശീല്‍ കുമാറിന് തൊട്ടുപിന്നില്‍ നടന്ന അഞ്ജാത യുവതിയെക്കുറിച്ചാണ് ഇന്ത്യക്കാരുടെ ഈ ചോദ്യം. അവള്‍​ആരെന്നോ എവിടെനിന്ന് വന്നെന്നോ ആര്‍ക്കുമറിയില്ല. ഒപ്പം, തലയുയര്‍ത്തി നടക്കാന്‍​അവളുണ്ടായിരുന്നു എന്നുമാത്രമറിയാം.

അഞ്ജാത സുന്ദരിയെക്കുറിച്ച് അറിയാനുളള​ശ്രമത്തിലാണിപ്പോള്‍​ഇന്ത്യന്‍ സംഘം. ചുവപ്പ് ഷര്‍ട്ടും നീല പാന്റ്സും ധരിച്ചാണ് അവര്‍ ടീമിനൊപ്പം മുന്‍ നിരയില്‍ നടന്നത്. അപ്പോഴും ആര്‍ക്കും മനസ്സിലായില്ല ഇതാരെന്ന്.

ഇന്ത്യന്‍ ടീമിനൊപ്പം അവര്‍ക്കെന്താണ് കാര്യമെന്ന് മനസ്സിലാവുന്നില്ല. ടീമിന്റെ ഭാഗമായിരുന്നില്ല അവര്‍. ഇന്ത്യന്‍​ടീമിനൊപ്പം നടക്കാന്‍  എന്തിന് അനുമതി നല്‍കിയെന്ന സംഘാടകര്‍ വ്യക്തമാക്കണം- ഇന്ത്യന്‍ ടീമിന്റെ താല്‍ക്കാലികസൃ സംഘത്തലവന്‍ പി കെ മുരളീധരന്‍ രാജ പറഞ്ഞു.

ട്രാക്ക് വരെ അവര്‍ വരുമെന്നാണ് ആദ്യം പറഞ്ഞത്. പക്ഷേ അവര്‍ മുഴുവന്‍ സമയവും ടീമിനൊപ്പം നടന്നു. ഇത് നിയമവിരുദ്ധമാണ്. താരങ്ങളും ഒഫീഷ്യലുകളുമാണ് മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കേണ്ടത്. ഇതില്‍​ഇന്ത്യക്ക് ശക്തമായ പ്രതിഷേധമുണ്ട് - പി കെ മുരളീധരന്‍ രാജ കൂട്ടിച്ചേര്‍ത്തു.

81 താരങ്ങളെയാണ് ഇത്തവണ ഇന്ത്യ അണിനിരത്തുന്ത്. 40 താരങ്ങളും 11 ഒഫീഷ്യലുകളുമാണ് മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തത്.

SUMMARY:  The presence of an unidentified lady beside flagbearer Sushil Kumar in the Indian contingent during the opening ceremony of the Olympics has prompted the country's miffed officials to take up the issue with the Games organisers.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia