T20 World Cup | തകര്‍പ്പന്‍ പ്രകടനവുമായി ഇന്‍ഡ്യന്‍ താരങ്ങള്‍ കളം നിറഞ്ഞു; നെതര്‍ലന്‍ഡിനെതിരെ 56 റണ്‍സിന്റെ വിജയം
Oct 27, 2022, 16:02 IST
ADVERTISEMENT
സിഡ്നി: (www.kvartha.com) ട്വന്റി 20 ലോക കപിലെ രണ്ടാം മത്സരത്തില്‍ ഇന്‍ഡ്യയ്ക്ക് നെതര്‍ലന്‍ഡ്സിനെതിരെ 56 റണ്‍സിന്റെ വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ടീം ഇന്‍ഡ്യ 20 ഓവറില്‍ രണ്ട് വികറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡിന് ഒമ്പത് വികറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുക്കാന്‍ മാത്രമാണ് കഴിഞ്ഞത്.
ഇന്‍ഡ്യക്കായി വിരാട് കോഹ്ലി 44 പന്തില്‍ 62 റണ്‍സും സൂര്യകുമാര്‍ യാദവ് 25 പന്തില്‍ 51 റണ്‍സുമായി പുറത്താകാതെ നിന്നു. മൂന്ന് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇനിംഗ്സ്. അതേ സമയം ഏഴ് ഫോറും ഒരു സിക്സും പറത്തിയാണ് സൂര്യകുമാര്‍ തിളങ്ങിയത്. ഇരുവരും ചേര്‍ന്ന് മൂന്നാം വികറ്റില്‍ 48 പന്തില്‍ 95 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. അവസാന അഞ്ച് ഓവറില്‍ വികറ്റ് നഷ്ടപ്പെടാതെ 65 റണ്‍സാണ് ഇന്‍ഡ്യ നേടിയത്.
കോഹ്ലി-സൂര്യ എന്നിവര്‍ക്ക് പുറമെ രോഹിത് ശര്‍മ 39 പന്തില്‍ 53 റണ്‍സെടുത്തു. രോഹിത് ശര്‍മ നാല് ഫോറും മൂന്ന് സിക്സും പറത്തി. അതേ സമയം തുടര്‍ചയായ രണ്ടാം മത്സരത്തിലും കെഎല്‍ രാഹുല്‍ പരാജയപ്പെട്ടു. 12 പന്തില്‍ ഒമ്പത് റണ്‍സാണ് നേടിയത്. പാകിസ്താനെതിരായ മത്സരത്തില്‍ രാഹുലിന് നാല് റണ്‍സ് മാത്രമാണ് നേടാനായത്. ഭുവനേശ് കുമാര്‍, അര്‍ഷ്ദീപ് സിങ്, അക്സര്‍ പട്ടേല്‍, അശ്വിന് എന്നിവര്‍ രണ്ട് വികറ്റ് വീതം വീഴ്ത്തി.
അന്താരാഷ്ട്ര ടി20 കരിയറിലെ 35-ാം അർധ സെഞ്ചുറിയും ഈ ലോകകപില്‍ തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറിയുമാണ് കോഹ്ലി നേടിയത്. ടി20 അന്താരാഷ്ട്ര കരിയറിലെ 29-ാം അര്‍ധസെഞ്ചുറിയാണ് രോഹിത് നേടിയത്.
Keywords: #Short-News, Latest-News, ICC-T20-World-Cup, Top-Headlines, Sports, Australia, Cricket, Virat Kohli, Rohit Sharma, World Cup, World, India beats Netherlands by 56 runs. < !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.


