ജഡേജ മിന്നിയപ്പോള്‍ ലങ്കാദഹനം പൂര്‍ത്തിയായി, പാഴായത് രണ്ട് സെഞ്ചുറികള്‍; ഇന്ത്യയ്ക്ക് പരമ്പര

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊളംബോ:(www.kvartha.com 06/08/2017) കൊളംബോയില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ലങ്കന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞപ്പോള്‍ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര. ഇന്നിംഗ്‌സിനും 53 റണ്‍സിനുമാണ് ഇന്ത്യ ലങ്കയെ പരാജയപ്പെടുത്തിയത്. ഫോളോ ഓണ്‍ വഴങ്ങി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് 386 റണ്‍സെടുക്കുന്നതിനിടയില്‍ എല്ലാവരും പുറത്തായി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജഡേജയാണ് ലങ്കാ ദഹനം പൂര്‍ത്തിയാക്കിയത്.

കരുണരത്‌ന (141), മെന്‍ഡിസ് (110) എന്നിവര്‍ സെഞ്ച്വറികളുമായി ലങ്കന്‍ നിരയില്‍ പൊരുതിയെങ്കിലും മറ്റാര്‍ക്കും തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. ആദ്യ ഇന്നിങ്‌സില്‍ രണ്ടു വിക്കറ്റ് നേടിയിരുന്ന ജഡേജ ആകെ ഏഴു വിക്കറ്റ് സ്വന്തം പേരിലാക്കി. രണ്ടിന്നിങ്‌സിലുമായി അശ്വിനും ഏഴു വിക്കറ്റ് നേടി.

ജഡേജ മിന്നിയപ്പോള്‍ ലങ്കാദഹനം പൂര്‍ത്തിയായി, പാഴായത് രണ്ട് സെഞ്ചുറികള്‍; ഇന്ത്യയ്ക്ക് പരമ്പര

നേരത്തെ ഒന്നാം ഇന്നിങ്‌സ് 622/9 എന്ന നിലയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിനെതിരെ ബാറ്റിങ്ങിനിറങ്ങിയ ലങ്ക 183 റണ്‍സിന് പുറത്തായി. തുടര്‍ന്ന് ഫോളോ ഓണ്‍ വഴങ്ങി രണ്ടാം ഇന്നിങിസില്‍ ബാറ്റ് ചെയ്യാനെത്തിയ ലങ്കക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചിരുന്നെങ്കിലും പിന്നീട് തകര്‍ന്നടിയുകയായിരുന്നു.

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെന്ന നിലിയില്‍ ബാറ്റിങ് തുടങ്ങിയ ലങ്ക ഉച്ചഭക്ഷണം വരെ പിടിച്ചു നിന്നതാണ്. എന്നാല്‍ ഉച്ചഭക്ഷണത്തിന് ശേഷമുള്ള സെഷനില്‍ 11 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ കളയുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keyword: News, Sports, World, India, Cricket, Sri Lanka, Innings, Declair, India beat Sri Lanka by innings and 53 runs to clinch series
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia