ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ അഞ്ചാം ഏകദിനത്തിലും ഇന്ത്യക്ക് ജയം. ഇര്ഫാന് പഠാന്റെ ഓള്‍റൗണ്ട് മികവില്‍ ഇന്ത്യ 20 റണ്‍സിന് ശ്രീലങ്കയെ തോല്പിച്ചു. ഇതോടെ പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കി. 29 റണ്‍സും അഞ്ചു വിക്കറ്റും നേടിയ പഠാനാണ് മാന്‍ ഒഫ് ദ മാച്ച്. പരമ്പരയിലുടനീളം മികച്ച പ്രകടനം നടത്തിയ വിരാട് കോലിയാണ് മാന്‍ ഒഫ് ദ സീരീസ്. മികച്ച ജയത്തോടെ ഇന്ത്യ ഐ സി സി റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത് തിരിച്ചെത്തി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റിന് 294 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്ക 45.4ഓവറില്‍ 274 റണ്‍സിന് പുറത്തായി. രണ്ടാം ഏകദിനത്തില്‍ മാത്രമാണ് ഇന്ത്യ തോല്‍വി നേരിട്ടത്.
ഗൗതം ഗംഭീര്‍ (88) , മനോജ് തിവാരി (65), എം എസ് ധോണി (58) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ 294 റണ്‍സിലെത്തിയത്. പഠാന് 28 പന്തില്‍ 29 റണ്‍സെടുത്തു. 9.5 ഓവറില്‍ ധോണിയും പഠാനും 77 റണ്‍സ് അടിച്ചുകൂട്ടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കന്‍ നിരയില്‍ ഉപുല്‍ തരംഗ (31), തിരിമാനേ (77), മെന്‍ഡിസ് (72)എന്നിവര്‍ക്കേ പൊരുതാനായുളളൂ. പഠാന് പത്തോവറില്‍ 61 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് നേടിയപ്പോള്അശോക് ദിന്‍ഡയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു. വിരേന്ദര്‍ സെവാഗിന് വിശ്രമം നല്കിയ ഇന്ത്യ അജിന്‍ക്യ റഹാനെയെയാണ് കളിപ്പിച്ചത്.
SUMMARY: Irfan Pathan claimed five wickets and contributed valuable 29 runs as India managed a 20-run win over Sri Lanka in the dead fifth rubber to complete a 4-1 series drubbing.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

