ഒന്നാം ടെസ്റ്റ്: ഇന്ത്യക്ക് ഇന്നിംഗ്‌സ് ജയം

 



ഒന്നാം ടെസ്റ്റ്: ഇന്ത്യക്ക് ഇന്നിംഗ്‌സ് ജയം
ഹൈദരാബാദ്: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഇന്ത്യ ഇന്നിംഗ്‌സിനും  115 റണ്‍സിനും കിവീസിനെ തകര്‍ത്തു. ഫോളോഓണ്‍ വഴങ്ങി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ സന്ദര്‍ശകര്‍ 164 റണ്‍സിന് പുറത്തായി. രണ്ടാമിന്നിംഗ്‌സിലും ആറു വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രന്‍ അശ്വിനാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്. അശ്വിന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണ് ഇത്.

ചേതേശ്വര്‍ പുജാരയുടെ സെഞ്ച്വറിയുടെ മികവില്‍ ഇന്ത്യ ഒന്നാമിന്നിംഗ്‌സില്‍  438 റണ്‍സെടുത്തിരുന്നു. കെയ്ന്‍ വില്യംസണ്‍ (52), ബ്രണ്ടന്‍ മക്കെല്ലം (42), എന്നിവര്‍ക്കൊഴികെ മറ്റാര്‍ക്കും കിവീസ് നിരയില്‍ പിടിച്ചുനില്‍ക്കാനായില്ല.

കിവീസിന്റെ അവസാന ആറ് വിക്കറ്റ് വെറും 26 റണ്‍സിനാണ് ഇന്ത്യ പിഴുതത്. ഒരു ദിവസം ശേഷിക്കേയാണ് ഇന്ത്യന്‍ ജയം. രണ്ട് ഇന്നിംഗ്‌സിലുമായി പ്രഗ്യാന്‍ ഓജ ആറു വിക്കറ്റ് വീഴ്ത്തി.

അശ്വിന്‍ 85 റണ്‍സിനാണ് 12 വിക്കറ്റ് നേടിയത്. കിവീസിനെതിരെ ഒരിന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണിത്.

SUMMARY: Ravichandran Ashwin produced a career-best 12-wicket match haul as a merciless India relied on the spinners to crush New Zealand by an innings and 115 runs to take a 1-0 lead in the two-match Test series on Sunday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia