ടൗണ്‍സ് വില്ലെ: ഓസ്‌ട്രേലിയയെ ആറ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കി.ക്യാപ്റ്റന്‍ ഉന്‍മുക് ചന്ദിന്റെ അപരാജിത സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ കിരീടം നിലനിറുത്തിയത്. പതറാതെ ബാറ്റ് വീശീയ ഉന്‍മുക്ത് 126 പന്തില്‍ 111 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 14 പന്ത് ശേഷിക്കേ ലക്ഷ്യത്തിലെത്തി. ആദ്യം ബാറ്റ് ചെയത് ഓസ്‌ട്രേലിയ എട്ട് വിക്കറ്റിന് 225 റണ്‍സാണെടുത്തത്. ഇന്ത്യ നാല് വിക്കറ്റിന് 227 റണ്‍സെടുത്ത് മൂന്നാം കിരീടം സ്വന്തമാക്കി.
രണ്ടായിരത്തില്‍ മുഹമ്മദ് കൈഫിന്റെ നേതൃത്വത്തിലും 2008ല്‍ വിരാട് കോലിയുടെ നേതൃത്വത്തിലും ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയിരുന്നു.
നാല് വിക്കറ്റിന് 97 റണ്‍സെന്ന നിലയില്‍ പതറിയ ഇന്ത്യയെ ഉന്‍മുക്ത് ഏറെക്കുറെ ഒറ്റയ്ക്ക് കരകയറ്റുകയായിരുന്നു. സ്മിത് പട്ടേല്‍ പുറത്താവാതെ 62 റണ്‍സെടുത്ത് ക്യാപ്റ്റന് പിന്തുണ നല്‍കി. ഏഴ് ഫോറുകളും അഞ്ച് സിക്‌സറുകളും അടങ്ങിയതാണ് ഇന്ത്യന്‍ നായകന്റെ വീരോചിത ഇന്നിംഗ്‌സ്. അഞ്ചുഫോറുകളും രണ്ട് സിക്‌സറുകളുമടക്കമാണ് ഉന്‍മുക്ത് അര്‍ധസെഞ്ച്വറി തികച്ചത്. ബാബാ അപരാജിത് 33 റണ്‍സെടുത്തു. ചോപ്ര(0), വിഹാരി(4),സോല്‍(1) എന്നിവരാണ് പുറത്തായ മറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍.
നേരത്തേ സന്ദീപ് ശര്‍മയുടെ ബൗളിംഗ് മികവിലാണ് ഇന്ത്യ ഓസീസിനെ 225 റണ്‍സിലൊതുക്കിയത്. സന്ദീപ് 54 റണ്‍സിന് നാല് വിക്കറ്റ് നേടി. രവികാന്ദ് സിംഗ്, അപരാജിത് എന്നിവര്‍ ഓരോ വിക്കറ്റ് കരസ്ഥമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.