Cricket | ശ്രീലങ്കയെ 10 വിക്കറ്റിന് തകര്‍ത്ത് ഏഷ്യാ കപ്പ് ഇന്ത്യയ്ക്ക്; വിജയം വെറും 37 പന്തില്‍; കിരീട നേട്ടം എട്ടാം തവണ

 


കൊളംബോ: (www.kvartha.com) ശ്രീലങ്കയെ 10 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഏഷ്യാ കപ്പ് ഇന്ത്യ സ്വന്തമാക്കി. ഫൈനലില്‍ ശ്രീലങ്ക ഉയര്‍ത്തിയ 51 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ കേവലം 6.1 ഓവറില്‍ മറികടന്നു. ഇന്ത്യയുടെ എട്ടാം ഏഷ്യാ കപ്പ് കിരീട നേട്ടമാണിത്. നേരത്തെ 1984, 1988, 1990-91, 1995, 2010, 2016, 2018 വര്‍ഷങ്ങളിലാണ് ഇന്ത്യ കിരീടം നേടിയത്. ഏകദിനത്തില്‍ ഏഴ് തവണയും ടി20യില്‍ ഒരു തവണയും ഇന്ത്യ ഈ ടൂര്‍ണമെന്റ് നേടിയപ്പോള്‍ ശ്രീലങ്കന്‍ ടീം ആറ് തവണ ഈ കിരീടം നേടിയിട്ടുണ്ട്. ഏകദിനത്തില്‍ അഞ്ച് തവണയും ടി20യില്‍ ഒരു തവണയും ശ്രീലങ്ക കിരീടം നേടി. പാക്കിസ്ഥാന്‍ രണ്ട് തവണ ചാമ്പ്യന്മാരായി.
    
Cricket | ശ്രീലങ്കയെ 10 വിക്കറ്റിന് തകര്‍ത്ത് ഏഷ്യാ കപ്പ് ഇന്ത്യയ്ക്ക്; വിജയം വെറും 37 പന്തില്‍; കിരീട നേട്ടം എട്ടാം തവണ

ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 15.2 ഓവറില്‍ ലങ്കന്‍ ടീം 50 റണ്‍സില്‍ ഒതുങ്ങി. മുഹമ്മദ് സിറാജിന്റെയും ജസ്പ്രീത് ബുംറയുടെയും ശക്തമായ ബൗളിങ്ങിന് മുന്നില്‍ ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. ശ്രീലങ്കയുടെ 10 വിക്കറ്റുകളും ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ വീഴ്ത്തി. ഏഴ് ഓവറില്‍ 21 റണ്‍സ് വഴങ്ങി സിറാജ് ആറ് വിക്കറ്റ് വീഴ്ത്തി. അതേ സമയം ഹാര്‍ദിക് 2.2 ഓവറില്‍ മൂന്ന് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ബുംറ അഞ്ച് ഓവറില്‍ 23 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. 17 റണ്‍സെടുത്ത കുസല്‍ മെന്‍ഡിസാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍.

ഇന്ത്യയ്ക്കെതിരായ ഏകദിനത്തില്‍ ശ്രീലങ്കയുടെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. നേരത്തെ, ഈ വര്‍ഷം ജനുവരിയില്‍ ഇന്ത്യ ശ്രീലങ്കയെ 22 ഓവറില്‍ 73 റണ്‍സിന് പുറത്താക്കിയിരുന്നു. ഇത് മാത്രമല്ല, ഇന്ത്യയ്ക്കെതിരായ ഏകദിനത്തില്‍ ഒരു ടീമിന്റെ ഏറ്റവും കുറഞ്ഞ സ്‌കോറും കൂടിയാണിത്. നേരത്തെ 2014ല്‍ മിര്‍പൂരില്‍ ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശ് 58 റണ്‍സ് നേടിയിരുന്നു. ഒരു ഏകദിന ഫൈനലിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ 50 റണ്‍സാണ്. നേരത്തെ, 2000-ല്‍ ഷാര്‍ജയില്‍ നടന്ന ഏഷ്യാ കപ്പില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യന്‍ ടീം 54 റണ്‍സിന് പുറത്തായിരുന്നു. ഇപ്പോള്‍ ഇതിലും കുറഞ്ഞ സ്‌കോറാണ് ശ്രീലങ്ക നേടിയത്.

Keywords: Cricket, Sri Lanka, Asia Cup, Sports, Sports News, Asia Cup 2023, India vs Srilanka, Cricket News, India annihilate Sri Lanka in Asia Cup final, win by 10 wickets in 6.1 overs.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia