Cricket Diplomacy | നയതന്ത്രം ക്രികറ്റിലൂടെ; ഇൻഡ്യ - പകിസ്താൻ മത്സരങ്ങൾ 2 രാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തിയതെങ്ങനെ? ചരിത്രത്തിലേക്ക് ഒരെത്തി നോട്ടം

 


ADVERTISEMENT

ദുബൈ: (www.kvartha.com) ഏഷ്യാ കപിൽ ഇൻഡ്യ-പാകിസ്താൻ ക്രികറ്റ് ടീമുകൾ വീണ്ടും മുഖാമുഖം എത്തുന്നു. കുറച്ച കാലമായി ഇരു രാജ്യങ്ങളും ഐസിസി ടൂർണമെന്റുകളിലും ഏഷ്യാ കപിലും മാത്രമാണ് പരസ്‌പരം ഏറ്റുമുട്ടുന്നത്. ഇൻഡ്യയും പാകിസ്താനും തമ്മിലുള്ള ക്രികറ്റ് പ്രധാനമായും ഉഭയകക്ഷി ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു. ചില സമയങ്ങളിൽ ചില കാരണങ്ങളാൽ കളി മുടങ്ങി, ചിലപ്പോൾ ബഹിഷ്കരണം സംഭവിച്ചു, ചിലപ്പോൾ ബന്ധം പുനഃസ്ഥാപിക്കപ്പെട്ടു. ക്രികറ്റ് നയതന്ത്രം ഇൻഡ്യയിലെയും പാകിസ്താനിലെയും പൊതുജനങ്ങളെ സ്‌പോർട്‌സിലൂടെ പരസ്പരം അടുപ്പിക്കുന്നതിനുള്ള ഒരു ഉപകരണമായി വളരെക്കാലമായി ഉപയോഗിച്ചുവരുന്നു.
                          
Cricket Diplomacy | നയതന്ത്രം ക്രികറ്റിലൂടെ; ഇൻഡ്യ - പകിസ്താൻ മത്സരങ്ങൾ 2 രാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തിയതെങ്ങനെ? ചരിത്രത്തിലേക്ക് ഒരെത്തി നോട്ടം
                       
1954-ൽ പാകിസ്താൻ ടീം ഇൻഡ്യയിൽ പര്യടനം നടത്തിയപ്പോഴാണ് ഇൻഡ്യ-പാക് ക്രികറ്റ് പരമ്പര ആദ്യമായി നടന്നത്. പിന്നീട്, ഇൻഡ്യൻ ടീം ആദ്യമായി ടെസ്റ്റ് പരമ്പര കളിക്കാൻ പാകിസ്താനിലേക്ക് പോയപ്പോൾ ആയിരക്കണക്കിന് ഇൻഡ്യൻ ആരാധകർക്ക് ലാഹോറിലേക്ക് പോകാൻ വിസ അനുവദിച്ചു. 1961ൽ തങ്ങളുടെ ടീം വീണ്ടും ഇൻഡ്യയിൽ പര്യടനം നടത്തിയപ്പോഴും പാകിസ്താൻ അതുതന്നെ ചെയ്തു. 1965-ലെയും 1971-ലെയും യുദ്ധങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രികറ്റ് ബന്ധം പൂർണമായി നിർത്തലാക്കി.

1978ൽ മൊറാർജി ദേശായിയും ജനറൽ സിയാ ഉൽ ഹഖും കണ്ടുമുട്ടിയതോടെയാണ് ക്രികറ്റ് പുനരാരംഭിച്ചത്. 1987ൽ ടെസ്റ്റ് മത്സരം കാണാൻ ഹഖ് ജയ്പൂരിലെത്തി. പിന്നീട് അന്നത്തെ ധനമന്ത്രി വിപി സിങ്ങും പാകിസ്താനിലേക്ക് പോയി. 1998-ൽ ലാഹോറിനും ഡെൽഹിക്കും ഇടയിൽ ബസ് സർവീസ് ആരംഭിച്ചതോടെ ബന്ധം കൂടുതൽ ഊഷ്മളമായി. അതിന്റെ ഫലമായി ക്രികറ്റ് ബന്ധങ്ങൾ പുനഃസ്ഥാപിക്കപ്പെട്ടു. എന്നാൽ കാണ്ഡഹാർ സംഭവവും കാർഗിലിൽ പാകിസ്താൻ ഗൂഢാലോചനയും കാരണം ക്രികറ്റ് വീണ്ടും നിലച്ചു.

2004ൽ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി സാർക് സമ്മേളനത്തിൽ പങ്കെടുക്കാൻ പാകിസ്താനിൽ പോയിരുന്നു. അതിന് ശേഷം മൂന്ന് ടെസ്റ്റുകളുടെയും അഞ്ച് ഏകദിനങ്ങളുടെയും പരമ്പരയാണ് ഷെഡ്യൂൾ ചെയ്തത്. 2008-ൽ മുംബൈയിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രികറ്റ് ബന്ധം മെച്ചപ്പെട്ടിട്ടില്ല. 2011 ലോകകപിൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും പാകിസ്താൻ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയും കൂടിക്കാഴ്ച നടത്തി. 2012ൽ ഒരു ടി20യും മൂന്ന് ഏകദിനങ്ങളും കളിക്കാൻ പാകിസ്താൻ ടീം ഇൻഡ്യയിലെത്തി. അതിനുശേഷം ഉഭയകക്ഷി പരമ്പരകളൊന്നും ഉണ്ടായിട്ടില്ല. അതിനിടെയാണ് വീണ്ടുമൊരു ഇൻഡ്യ - പാക് പോരാട്ടത്തിന് യുഎഇ വേദിയാകുന്നത്.
Aster_MIMS

Keywords: India and Pakistan’s Cricket Diplomacy, International, Dubai, Top-Headlines, Latest-News, Cricket, India, Pakistan, India-Vs-Pakistan, Sports.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia