T20 World Cup | ഇൻഡ്യ - പാകിസ്താൻ പോരാട്ടം: ഇവർ നേർക്കുനേർ വരുമ്പോൾ എന്തുസംഭവിക്കും? അയൽപക്ക പോര് ആവേശഭരിതമാക്കുന്ന 3 ജോഡികൾ
Oct 18, 2022, 20:19 IST
മെൽബൺ: (www.kvartha.com) ടി20 ലോകകപിലെ ഇൻഡ്യ - പാകിസ്താൻ ഏറ്റുമുട്ടൽ ഇരു രാജ്യങ്ങളിലെയും ആരാധകർ ഏറെ കാത്തിരിക്കുന്ന ക്രികറ്റ് മത്സരമാണ്. ഒക്‌ടോബർ 23ന് ഓസ്‌ട്രേലിയയിലെ മെൽബൺ ക്രികറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. രോഹിത് ശർമയാണ് ടൂർണമെന്റിൽ ഇൻഡ്യയുടെ നായകൻ. ബാബർ അസം പാകിസ്താനെ നയിക്കും. ഈ രണ്ട് ടീമുകളും പരസ്പരം ഏറ്റുമുട്ടുമ്പോഴെല്ലാം, ആരാധകർ സ്റ്റേഡിയത്തിൽ നിറഞ്ഞൊഴുകുകയും കാണികൾ മിനി സ്‌ക്രീനുകളിൽ കണ്ണടയ്ക്കാതെ വീക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ, ഉയർന്ന സമ്മർദം കാരണം, ചില കളിക്കാരുടെ പോരാട്ടങ്ങളും കാണാൻ ആവേശകരമായ കാര്യമായി മാറുന്നു. ഇൻഡ്യ - പാകിസ്താൻ പോരാട്ടത്തിൽ ശ്രദ്ധിക്കേണ്ട മൂന്ന് കളിക്കാരുടെ പോരാട്ടങ്ങളെ കുറിച്ച് പരിശോധിക്കാം.
1. രോഹിത് ശർമ vs ഷഹീൻ അഫ്രീദി
രോഹിത് ശർമയും ഷഹീൻ അഫ്രീദിയും തമ്മിലുള്ള പോരാട്ടമാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഷഹീൻ അഫ്രീദിയാണ് പാകിസ്താന്റെ മികച്ച പേസർ, രോഹിത് ശർമയാണ് ഇൻഡ്യയുടെ ഓപ്പണർ. ഇൻഡ്യൻ ബാറ്റിംഗിന്റെ തുടക്കത്തിൽ രോഹിത് ശർമ ബാറ്റ് ചെയ്യുമ്പോൾ, പവർപ്ലേ ഓവറുകളിൽ ഷഹീൻ അഫ്രീദി ബൗൾ ചെയ്യും. കഴിഞ്ഞ തവണ ടി20 ലോകകപിനിടെ പാകിസ്താൻ പേസർ രോഹിത് ശർമ്മയെ പുറത്താക്കി. ആ ഗെയിമിന് ശേഷം, ഇത്തവണത്തെ ലോകകപിലാണ് രോഹിത് ശർമ്മ ആദ്യമായി അഫ്രീദിയെ നേരിടുന്നത്. ഇത്തവണ, ഷഹീൻ അഫ്രീദിയെ മറികടക്കാൻ രോഹിത് ശർമ ശ്രമിക്കും. അതിനാൽ, ഇത് ആവേശകരമായ ഒരു പോരാട്ടമായിരിക്കും.
2. ബാബർ അസം vs ഭുവനേശ്വർ കുമാർ
ബാബർ അസം vs ഭുവനേശ്വർ കുമാർ, കാണേണ്ട മറ്റൊരു ആവേശകരമായ പോരാട്ടമായിരിക്കും. 2022 ഏഷ്യാ കപിലെ ഏറ്റുമുട്ടലിൽ, മൂന്നാം ഓവറിൽ തന്നെ 10 റൺസിന് ബാബർ അസമിനെ ഭുവനേശ്വർ കുമാർ പുറത്താക്കി. ഇത്തവണത്തെ ടി20 ലോകകപിനുള്ള ഇൻഡ്യൻ ടീമിലെ ഏറ്റവും പരിചയസമ്പന്നനായ പേസറാണ് കുമാർ. പവർപ്ലേ ഓവറുകളിൽ വികറ്റ് വീഴ്ത്താൻ അദ്ദേഹം മുൻകൈയെടുക്കും. ബാബർ അസം ഓപണർ ആയതിനാൽ, ഇരുവരും നേർക്കുനേർ വരാം. പരസ്പരം കീഴടക്കാനാണ് ഇരുവരും ലക്ഷ്യമിടുന്നത്.
3. വിരാട് കോഹ്ലി vs മുഹമ്മദ് നവാസ്
വിരാട് കോഹ്‌ലിയാണ് ഇൻഡ്യയുടെ വൺഡൗൺ ബാറ്റ്‌സ്മാൻ. പവർപ്ലേ ഓവറുകളിൽ ക്രീസിലെത്തുകയും മധ്യ ഓവറുകളിൽ ധാരാളം ഓവറുകൾ കളിക്കുകയും ചെയ്യും. പവർപ്ലേ ഓവറുകൾക്ക് ശേഷം ബൗളിംഗ് ചുമതലകൾ സ്പിനർമാർ ഏറ്റെടുക്കുന്നു. പാകിസ്‌താന്റെ ഒരു പ്രമുഖ സ്പിനറാണ് മുഹമ്മദ് നവാസ്. അദ്ദേഹം മധ്യ ഓവറുകളിൽ ബൗൾ ചെയ്യും. 2022ലെ ഏഷ്യാ കപിൽ വിരാട് കോഹ്‌ലിയെ പുറത്താക്കിയ നവാസ് മത്സരത്തിൽ മൂന്ന് വികറ്റ് വീഴ്ത്തിയിരുന്നു. ഇടങ്കയ്യൻ സ്പിനർ വിരാട് കോഹ്‌ലിയെ പുറത്താക്കാൻ വീണ്ടും ശ്രമിക്കും, കോഹ്‌ലിയാകട്ടെ സ്പിനർമാരെ നേരിടുന്നതിൽ വിദഗ്ദ്ധനാണ്. അതിനാൽ, അവരുടെ പോരാട്ടം ആവേശഭരിതമായിരിക്കും.
Keywords: Australia, News, Latest-News, Sports, ICC-T20-World-Cup, India-Vs-Pakistan, Pakistan, Rain, Weather, Players, Batting, Bowling, Virat Kohli, Babar Azam, Rohit Sharma, World Cup, India, Indian Team, Cricket, Record, IND vs PAK: 3 Player Battles To Watch Out For.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.