കൊല്‍ക്കത്ത: ഇംഗ്ലണ്ടിനെതിരായ കൊല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യക്ക് പതറിയ തുടക്കം. ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റിന് 273 റണ്‍സെന്ന നിലയിലാണ്. ഏറെനാളുകള്‍ക്ക് ശേഷം ഫോം വീണ്ടെടുത്ത സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും (76) ഗൗതം ഗംഭീറിന്റെയും (60) അര്‍ധസെഞ്ച്വറികളാണ് ഇന്ത്യന്‍ സ്‌കോര്‍ ഇത്രയും എത്തിച്ചത്.
21 റണ്‍സുമായി ക്യാപ്റ്റന്‍ എം എസ് ധോണിയും റണ്‍ന്നുമെടുക്കാ സഹീര്‍ഖാനുമാണ് ക്രീസില്‍.
155 പന്തില്‍ 13 ഫോറുകളോടെയാണ് സച്ചിന്‍ 76 റണ്‍സെടുത്തത്. ഗംഭീര്‍ 124 പന്തില്‍ 12 ഫോറുകളോടെ 60 റണ്‍സെടുത്തു. ഇന്നിംഗ്‌സില്‍ രണ്ടുറണ്‍ നേടിയതോടെ സച്ചിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ 34,000 റണ്‍ തികച്ചു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബാറ്റ്‌സ്മാനാണ് സച്ചിന്‍.
സെവാഗ് (23), പുജാര (16), കോലി (6),യുവരാജ് (32) അശ്വിന്‍ (21) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍. ആന്‍ഡേഴ്‌സന്‍ മൂന്നും പനേസര്‍ രണ്ടും വിക്കറ്റുകള്‍ നേടി. സെവാഗ് റണ്‍ ഔട്ടാവുകയായിരുന്നു.
മൂന്നാം ടെസ്റ്റില്‍ ടോസ് നേടി ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഹര്‍ഭജന്‍ സിംഗിനു പകരം ഇശാന്ത് ശര്‍മയെ ഉള്‍പ്പെടുത്തി പേസ് ബൗളിംഗ് ശക്തിപ്പെടുത്തിയാണ് ഇന്ത്യ ഇറങ്ഹഇയത്. ഇംഗ്ലണ്ട് ടീമില്‍ സ്റ്റുവര്‍ട്ട് ബ്രോഡിന് പകരം സ്റ്റീവന്‍ ഫിന്നും ജോന്നി ബെയര്‍സ്‌റ്റോവിന് പകരം ഇയാന്‍ ബെല്ലും ടീമിലെത്തി.
Key Words: Sachin Tendulkar , England , India, Third Test , Tendulkar, Yuvraj Singh, Indian innings, Batsman , Jimmy Anderson and, Matt Prior , Anderson , Eden Gardens
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.