ADVERTISEMENT
വാണ്ടറേഴ്സ്:(www.kvartha.com 11/02/2018) ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ഏകദിനത്തില്‍ കുറിച്ചത് രണ്ട് വ്യക്തിഗത നേട്ടങ്ങള്‍. ക്രീസിലെത്തിയപ്പോള്‍ തന്നെ മുന്‍പ് നായകന് വിരാട് കോഹ്ലിയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡ് ധവാന് മറികടന്നു. പിന്നാലെ സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോഴും ധവാന് ഒരു നേട്ടം കൂടി കൂട്ടിച്ചേര്‍ത്തു.
തന്റെ കരിയറിലെ നൂറാം ഏകദിനം കളിക്കാനായിരുന്നു ധവാന് വാണ്ടറേഴ്സില്‍ ഇറങ്ങിയത്. ക്രീസില്‍ എത്തി ഒരു റണ്‍പോലും നേടും മുന്‍പ് ധവാന് 100 മത്സരങ്ങളില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന ബഹുമതി സ്വന്തമാക്കി. ഇതോടെ റെക്കോര്‍ഡുകളുടെ തോഴന് കോഹ്ലിയെയാണ് ധവാന് മറികടന്നത്. 100 മത്സരങ്ങളില്‍ 4,200 റണ്‍സാണ് ധവാന്റെ സമ്പാദ്യം. 99 മത്സരങ്ങളില്‍ നിന്ന് തന്നെ ഇത്രയും റണ്‍സ് നേടിയിരുന്ന ധവാന്റെ സമ്പാദ്യം 100 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 4309 റണ്‍സായി. കോഹ്ലിക്ക് ഇത്രയും മത്സരങ്ങളില്‍ നേടാനായത് 4,107 റണ്‍സാണ്. ധവാന് 12 സെഞ്ച്വറികളും 25 അര്‍ദ്ധ സെഞ്ച്വറികളും ഈ നേട്ടത്തിവല് ഉള്‍പ്പെട്ടു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം മത്സരത്തില്‍ ധവാന് കരിയറിലെ പതിമൂന്നാം ഏകദിന സെഞ്ച്വറിയാണ് സ്വന്തമാക്കിയത്. ഇതോടെ നൂറാം മത്സരത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന അപൂര്നേട്ടവും ധവാന് സ്വന്തം പേരില്‍ കുറിച്ചു. 105 പന്തില്‍ 109 റണ്‍സായിരുന്നു ധവാന് സ്വന്തമാക്കിയത്. ഇതില്‍ പത്ത് ഫോറുകളും രണ്ട് സിക്സറുകളും ഉള്‍പ്പെടുന്നു. എന്നാല്‍ ധവാന്റെ മികച്ച ഇന്നിംഗ്സിന് ഇന്ത്യയെ തോല്‍വിയില്‍ നിന്ന് രക്ഷിക്കാനായില്ല. മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, World, Sports, Cricket, Shikhar Dhawan, Record, In the 100th game, Dhawan scored two records

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.