ഞാനാണാ സുന്ദരി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ഞാനാണാ സുന്ദരി
ലണ്ടന്‍: ലണ്ടന്‍ ഒളിംപിക്സിനെത്തിയ ഇന്ത്യന്‍ കായികതാരങ്ങളും ഒഫീഷ്യലുകളും ഒരേ സ്വരത്തില്‍ ഉന്നയിച്ച ചോദ്യത്തിന് ഉത്തരമായി. ചുവപ്പു ഷര്‍ട്ടും നീല ജീന്‍സും ധരിച്ച ബാംഗ്ലൂര്‍ സ്വദേശിനിയായ മധുര ഹണിയാണ്  ആ ചോദ്യത്തിനുത്തരം. ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിലെ മാര്‍ച്ച് പാസ്റ്റിന്റെ മുന്‍നിരയില്‍, പതാകയേന്തിയ സുശീല്‍ കുമാറിന് തൊട്ടുപിന്നില്‍ നടന്ന അഞ്ജാത യുവതി ആരെന്നായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്.

മധുര ഹണി ലണ്ടനില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണ്. ഒളിംപിക്‌സ് സ്‌റ്റേഡിയത്തിലേയ്ക്കുള്ള പ്രവേശന പാസ് അവര്‍ ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്തിരുന്നെങ്കിലും സംഭവം വിവാദമായതിനെതുടര്‍ന്ന് ഫെയ്‌സ് ബുക്ക് അക്കൗണ്ട് ഉപേക്ഷിച്ചു.

മാര്‍ച്ച് പാസ്റ്റില്‍ യുവതിയെ കണ്ടത് മുതല്‍ ലണ്ടനിലുള്ള ഇന്ത്യന്‍ മാധ്യമസംഘം വിശദീകരണം തേടിയിരുന്നു. പ്രശ്‌നം ഇന്ത്യന്‍ ക്യാമ്പില്‍ ചൂടേറിയ ചര്‍ച്ചയ്ക്കാണ് വഴിവച്ചത്. രോഷാകുലനായ ഇന്ത്യന്‍ സംഘത്തലവന്‍ ബ്രിഗേഡിയര്‍ മുരളീധരന്‍ രാജ സംഘാടക സമിതിക്ക് പരാതി നല്‍കി. യുവതിയോടൊപ്പം ഒരു യുവാവ് കൂടി ഉണ്ടായിരുന്നെങ്കിലും അയാള്‍ ഗ്രൗണ്ടില്‍ പ്രവേശിച്ചില്ലെന്ന് മുരളീധരന്‍ രാജ പറഞ്ഞു.

ഗ്രൗണ്ട് വരെ മാത്രമേ ഇവര്‍ ടീമിനെ അനുഗമിക്കൂ എന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും അവര്‍ ഗ്രൗണ്ട് മുഴുവന്‍ ടീമിനൊപ്പം വലംവച്ചു. അത്‌ലറ്റുകളും ടീം ഒഫിഷ്യലുകളും മാത്രം പങ്കെടുക്കേണ്ട മാര്‍ച്ച്പാസ്റ്റില്‍ ഉടനീളം ഇങ്ങനെയൊരു അപരിചിത പങ്കെടുത്തത് നാണക്കേടാണെന്ന് രാജ പറഞ്ഞു. മഞ്ഞസാരി ധരിച്ച വനിതാ അത്‌ലറ്റുകള്‍ക്കിടയില്‍ ഇവരുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. 81 താരങ്ങളെയാണ് ഇത്തവണ ഇന്ത്യ അണിനിരത്തുന്ത്. 40 താരങ്ങളും 11 ഒഫീഷ്യലുകളുമാണ് മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തത്.

SUMMARY: The mystery woman who gatecrashed team India`s Opening Ceremony at the London Olympics has been identified. As per the reports she is Madhura Honey, a postgraduate student, hailing from Bangalore.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia