Sachin Tendulkar | ഐസിസി ട്വന്റി20 ലോകകപ്: ഇൻഡ്യ പാകിസ്താനെ തോൽപിക്കുമോ? ക്രികറ്റ് ഇതിഹാസം സചിന്റെ പ്രവചനം ഇങ്ങനെ

 



മുംബൈ: (www.kvartha.com) ക്രികറ്റ് ആരാധകർ ഏറെ കാത്തിരിക്കുന്ന ടി20 ലോകകപിൻറെ ഗ്രൂപ് ഘട്ട മത്സരങ്ങൾ ഒക്ടോബർ 16 മുതൽ ആരംഭിക്കും. ഒക്ടോബർ 22 മുതലാണ് സൂപർ 12 മത്സരങ്ങൾ തുടങ്ങുന്നത്. മെഗാ ടൂർണമെന്റിലെ ആദ്യ മത്സരം ഓസ്‌ട്രേലിയയും ന്യൂസിലൻഡും തമ്മിലാണ്. ഒക്‌ടോബർ 23ന് ഇൻഡ്യയും പാകിസ്താനും ഏറ്റുമുട്ടും. ക്രികറ്റ് പ്രേമികൾ ആവേശത്തോടെയാണ് ഈ മത്സരത്തിനായി കാത്തിരിക്കുന്നത്. ഇപ്പോൾ അയൽപക്ക പോരിൽ പ്രതികരണവുമായി ക്രികറ്റ് ഇതിഹാസം സചിൻ ടെൻഡുൽകർ രംഗത്തെത്തി. ഇൻഡ്യ പാകിസ്താനെ പരാജയപ്പെടുത്തുമെന്നാണ് അദ്ദേഹത്തിൻറെ പ്രവചനം.
              
Sachin Tendulkar | ഐസിസി ട്വന്റി20 ലോകകപ്: ഇൻഡ്യ പാകിസ്താനെ തോൽപിക്കുമോ? ക്രികറ്റ് ഇതിഹാസം സചിന്റെ പ്രവചനം ഇങ്ങനെ

'തീർച്ചയായും. എന്റെ ഹൃദയം ഇൻഡ്യയ്‌ക്കൊപ്പമാണ്, ഇൻഡ്യ ജയിക്കണമെന്ന് എപ്പോഴും ആഗ്രഹിക്കുന്നു. ഞാൻ ഒരു ഇൻഡ്യക്കാരനായതുകൊണ്ട് മാത്രമല്ല, നിലവിൽ രോഹിത് സേന മികച്ച പ്രകടനമാണ് നടത്തുന്നത്. അതുകൊണ്ടാണ് ഇൻഡ്യ വിജയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നത്. ഇൻഡ്യ ശക്തമാണ്. നിലവിൽ ടീം സന്തുലിതമാണ്. ട്രോഫി നേടാനുള്ള മികച്ച അവസരമാണ് ഇൻഡ്യക്കുള്ളത്', സചിൻ പറഞ്ഞു.

'ഇൻഡ്യ ചാംപ്യന്മാരാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ എന്റെ ആദ്യ നാല് ഇൻഡ്യ, പാകിസ്താൻ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവയാണ്. ദക്ഷിണാഫ്രികയെപ്പോലെ ന്യൂസിലൻഡും കറുത്ത കുതിരയാണ്', അദ്ദേഹം കൂട്ടിച്ചേർത്തു. സചിൻ പറഞ്ഞത് പോലെ ഇൻഡ്യ പാകിസ്താനെ തോൽപ്പിക്കുമോ എന്ന് കണ്ടറിയണം.

Keywords: ICC T20 World CUP: Sachin Tendulkar's BIG Prediction, National,News,Top-Headlines,Mumbai,India-vs-Pakistan,ICC-T20-World-Cup,Cricket,Sports.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia