Schedule | ട്വന്റി20 ലോകകപ്പ് മൊബൈൽ ഫോണിൽ അടക്കം സൗജന്യമായി കാണാം; ഉറക്കം കളയേണ്ടി വരുമോ, ഓരോ മത്സരത്തിന്റെയും സമയക്രമം, അറിയേണ്ടതെല്ലാം 

 
ICC T20 World Cup

Official Website of ICC T20 World Cup2024

സെമിയിൽ വിജയിക്കുന്ന ടീമുകൾ ജൂൺ 29ന് നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും

ന്യൂഡെൽഹി: (KVARTHA) ടി20 ലോകകപ്പിൻ്റെ ആവേശത്തിലാണ് ലോകം. ജൂൺ ഒന്ന് മുതൽ ലോകമെമ്പാടുമുള്ള 20 ടീമുകൾ ഈ അഭിമാനകരമായ ഐസിസി ടൂർണമെൻ്റിൽ മാറ്റുരക്കും. അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലും സംയുക്തമായാണ് ഇത്തവണ ലോകകപ്പ് നടക്കുന്നത്. ജൂൺ അഞ്ചിന് അയർലൻഡിനെതിരെയാണ് ഇന്ത്യൻ ടീമിൻ്റെ ആദ്യ മത്സരം. ഇന്ത്യയുടെയും അമേരിക്കയുടെയും സമയങ്ങൾ തമ്മിൽ ഏകദേശം ഒമ്പത് മണിക്കൂർ 30 മിനിറ്റിൻ്റെ വ്യത്യാസമുണ്ട്. അതുപോലെ, വെസ്റ്റ് ഇൻഡീസിലും സമയവ്യത്യാസമുണ്ട്. ഇന്ത്യൻ ടീം തങ്ങളുടെ നാല് ലീഗ് മത്സരങ്ങളും അമേരിക്കയിൽ കളിക്കും. 

കരീബിയയിലെ ആറ് സ്റ്റേഡിയങ്ങളും അമേരിക്കയിലെ മൂന്ന് സ്റ്റേഡിയങ്ങളും ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകും. 2024ലെ ടി20 ലോകകപ്പിൽ ആകെ 55 മത്സരങ്ങളാണ് നടക്കുക. ആതിഥേയരായ അമേരിക്കയും കാനഡയും തമ്മിലാണ് ടൂർണമെൻ്റിലെ ആദ്യ മത്സരം. ജൂൺ 29ന് ബാർബഡോസിലെ ബ്രിഡ്ജ്ടൗണിലുള്ള കെൻസിങ്ടൺ ഓവലിലാണ് ഫൈനൽ. 20 ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. നാല് ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് സ്ഥാനക്കാർ സൂപ്പർ എട്ടിലേക്ക് യോഗ്യത നേടും. ഇതിനുശേഷം പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തുന്ന ടീം നാലാം സ്ഥാനത്തുള്ള ടീമിനെ സെമിയിൽ നേരിടും. രണ്ടാം സ്ഥാനക്കാരായ ടീം മൂന്നാം സ്ഥാനക്കാരുമായി ഏറ്റുമുട്ടും. സെമിയിൽ വിജയിക്കുന്ന ടീമുകൾ ജൂൺ 29ന് നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും. 

ഇന്ത്യയിൽ എങ്ങനെ തത്സമയം കാണാം.

ടി20 ലോകകപ്പിലെ എല്ലാ മത്സരങ്ങളും തത്സമയം സംപ്രേക്ഷണം ചെയ്യുന്നത് സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കും ഡിസ്നി+ ഹോട്ട്സ്റ്റാറും ആണ്. ഇന്ത്യയിൽ മത്സരങ്ങളുടെ തത്സമയ സ്ട്രീമിംഗ് ആരാധകർക്ക് അവരുടെ മൊബൈൽ ഫോണുകളിൽ സബ്‌സ്‌ക്രിപ്‌ഷനില്ലാതെ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ ആപ്പിൽ സൗജന്യമായി കാണാൻ കഴിയും. സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിൽ എല്ലാ മത്സരങ്ങളുടെയും തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.

ഉറക്കം കളയണോ?

ലോകകപ്പ് മത്സരങ്ങൾ കാണാൻ ഉറക്കമില്ലാത്ത രാത്രികൾ ചെലവഴിക്കേണ്ടിവരുമോ എന്ന് പലർക്കും ആശങ്കയുണ്ടാകാം. ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളും ഇന്ത്യൻ ടീം അമേരിക്കയിൽ കളിക്കും. ഇന്ത്യൻ സമയം രാത്രി എട്ട് മുതലാണ് ഈ മത്സരങ്ങൾ ആരംഭിക്കുക. 

ജൂൺ 5: ഇന്ത്യ - അയർലൻഡ്, ന്യൂയോർക്ക് - രാത്രി എട്ട് (രാവിലെ 09:30 അമേരിക്ക)
ജൂൺ 9: ഇന്ത്യ - പാകിസ്ഥാൻ, ന്യൂയോർക്ക് - രാത്രി എട്ട് (രാവിലെ 09:30 അമേരിക്ക)
ജൂൺ 12: ഇന്ത്യ - യുണൈറ്റഡ് സ്റ്റേറ്റ്സ്, ന്യൂയോർക്ക് - രാത്രി എട്ട് (രാവിലെ 09:30 അമേരിക്ക)
ജൂൺ 15: ഇന്ത്യ - കാനഡ, ഫ്ലോറിഡ - രാത്രി എട്ട് (രാവിലെ 10:30 അമേരിക്ക)

പൂർണ ഷെഡ്യൂൾ  (ഇന്ത്യൻ സമയം)

* ഗ്രൂപ്പ് എ: ഇന്ത്യ, പാകിസ്ഥാൻ, യുഎസ്എ, അയർലൻഡ്, കാനഡ
*  ബി: ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ്, നമീബിയ, ഒമാൻ
* ഗ്രൂപ്പ് സി: വെസ്റ്റ് ഇൻഡീസ്, ന്യൂസിലാൻഡ്, അഫ്ഗാനിസ്ഥാൻ, പാപുവ ന്യൂ ഗിനിയ, ഉഗാണ്ട
* ഗ്രൂപ്പ് ഡി: ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, നെതർലൻഡ്‌സ്, നേപ്പാൾ

ജൂൺ 2    -     6.00 AM    -    യുഎസ്എ vs കാനഡ        ഡാളസ്
ജൂൺ 2    -    8:00 PM    -    വെസ്റ്റ് ഇൻഡീസ് vs പാപുവ ന്യൂ ഗിനിയ    -    ഗയാന
ജൂൺ 3    -    6:00 AM    -    നമീബിയ vs ഒമാൻ    -    ബാർബഡോസ്
ജൂൺ 3    -    8:00 PM    -    ശ്രീലങ്ക vs ദക്ഷിണാഫ്രിക്ക    -    ന്യൂയോര്ക്ക്
ജൂൺ 4    -    6:00 AM    -    അഫ്ഗാനിസ്ഥാൻ vs ഉഗാണ്ട    -    ഗയാന
ജൂൺ 4    -    8:00 PM    -    ഇംഗ്ലണ്ട് vs സ്കോട്ട്ലൻഡ്    -    ബാർബഡോസ്
ജൂൺ 4    -    9:00 PM    -    നെതർലാൻഡ്‌സ് നേപ്പാൾ    -    ഡാളസ്
ജൂൺ 5    -    8:00 PM    -    ഇന്ത്യ vs അയർലൻഡ്    -    ന്യൂയോര്ക്ക്
ജൂൺ 6    -    5:00 AM    -    പപ്പുവ ന്യൂ ഗിനിയ vs ഉഗാണ്ട    -    ഗയാന
ജൂൺ 6    -    6:00 AM    -    ഓസ്‌ട്രേലിയ vs ഒമാൻ    -    ബാർബഡോസ്
ജൂൺ 6    -    9:00 PM    -    യുഎസ്എ vs പാകിസ്ഥാൻ    -    ഡാളസ്
ജൂൺ 7    -    12:30 AM    -    നമീബിയ vs സ്കോട്ട്ലൻഡ്    -    ബാർബഡോസ്
ജൂൺ 7    -    8:00 PM    -    കാനഡ vs അയർലൻഡ്    -    ന്യൂയോര്ക്ക്
ജൂൺ 8    -    5:00 AM    -    ന്യൂസിലൻഡ് vs അഫ്ഗാനിസ്ഥാൻ    -    ഗയാന
ജൂൺ 8    -    6:00 AM    -    ശ്രീലങ്ക vs ബംഗ്ലാദേശ്    -    ഡാളസ്
ജൂൺ 8    -    8:00 PM    -    നെതർലാൻഡ്സ് vs ദക്ഷിണാഫ്രിക്ക    -    ന്യൂയോര്ക്ക്
ജൂൺ 8    -    10:30 PM    -    ഓസ്ട്രേലിയ vs ഇംഗ്ലണ്ട്    -    ബാർബഡോസ്
ജൂൺ 9    -    6:00 AM    -    വെസ്റ്റ് ഇൻഡീസ് vs ഉഗാണ്ട    -    ഗയാന
ജൂൺ 9    -    8:00 PM    -    ഇന്ത്യ vs പാകിസ്ഥാൻ    -    ന്യൂയോര്ക്ക്
ജൂൺ 9    -    10:30 PM    -    ഒമാൻ vs സ്കോട്ട്ലൻഡ്    -    ആൻ്റിഗ്വ
ജൂൺ 10    -    8:00 PM    -    ദക്ഷിണാഫ്രിക്ക vs ബംഗ്ലാദേശ്    -    ന്യൂയോര്ക്ക്
ജൂൺ 11    -    8:00 PM    -    പാകിസ്ഥാൻ vs കാനഡ    -    ന്യൂയോര്ക്ക്
ജൂൺ 12    -    5:00 AM    -    ശ്രീലങ്ക vs നേപ്പാൾ    -    ഫ്ലോറിഡ
ജൂൺ 12    -    6:00 AM    -    ഓസ്‌ട്രേലിയ vs നമീബിയ    -    ആൻ്റിഗ്വ
ജൂൺ 12    -    8:00 PM    -    യുഎസ്എ vs ഇന്ത്യ    -    ന്യൂയോര്ക്ക്
ജൂൺ 13    -    6:00 AM    -    വെസ്റ്റ് ഇൻഡീസ് vs ന്യൂസിലാൻഡ്    -    ട്രിനിഡാഡ് & ടൊബാഗോ
ജൂൺ 13    -    8:00 PM    -    ബംഗ്ലാദേശ് vs നെതർലാൻഡ്സ്    -    സെൻ്റ് വിൻസെൻ്റ്
ജൂൺ 14    -    12:30 AM    -    ഇംഗ്ലണ്ട് vs ഒമാൻ    -    ആൻ്റിഗ്വ
ജൂൺ 14    -    6:00 AM    -    അഫ്ഗാനിസ്ഥാൻ vs പാപുവ ന്യൂ ഗിനിയ    -    ട്രിനിഡാഡ് & ടൊബാഗോ
ജൂൺ 14    -    8:00 PM    -    യുഎസ്എ vs അയർലൻഡ്    -    ഫ്ലോറിഡ
ജൂൺ 15    -    5:00 AM    -    ദക്ഷിണാഫ്രിക്ക vs നേപ്പാൾ    -    സെൻ്റ് വിൻസെൻ്റ്
ജൂൺ 15    -    6:00 AM    -    ന്യൂസിലൻഡ് vs ഉഗാണ്ട    -    ട്രിനിഡാഡ് & ടൊബാഗോ
ജൂൺ 15    -    8:00 PM    -    ഇന്ത്യ vs കാനഡ    -    ഫ്ലോറിഡ
ജൂൺ 15    -    10:30 PM    -    നമീബിയ vs ഇംഗ്ലണ്ട്    -    ആൻ്റിഗ്വ
ജൂൺ 16    -    6:00 AM    -    ഓസ്ട്രേലിയ vs സ്കോട്ട്ലൻഡ്    -    സെൻ്റ് ലൂസിയ
ജൂൺ 16    -    8:00 PM    -    പാകിസ്ഥാൻ vs അയർലൻഡ്    -    ഫ്ലോറിഡ
ജൂൺ 17    -    5:00 AM    -    ബംഗ്ലാദേശ് vs നേപ്പാൾ    -    സെൻ്റ് വിൻസെൻ്റ്
ജൂൺ 17    -    6:00 AM    -    ശ്രീലങ്ക vs നെതർലാൻഡ്സ്    -    സെൻ്റ് ലൂസിയ
ജൂൺ 17    -    8:00 PM    -    ന്യൂസിലാൻഡ് vs പാപുവ ന്യൂ ഗിനിയ    -    ട്രിനിഡാഡ് & ടൊബാഗോ
ജൂൺ 18    -    6:00 AM    -    വെസ്റ്റ് ഇൻഡീസ് vs അഫ്ഗാനിസ്ഥാൻ    -    സെൻ്റ് ലൂസിയ
ജൂൺ 19    -    8:00 PM    -    A2 vs D1    -    ആൻ്റിഗ്വ
ജൂൺ 20    -    6:00 AM    -    B1 vs C2    -    സെൻ്റ് ലൂസിയ
ജൂൺ 20    -    8:00 PM    -    C1 vs A1    -    ബാർബഡോസ്
ജൂൺ 21    -    6:00 AM    -    B2 vs D2    -    ആൻ്റിഗ്വ
ജൂൺ 21    -    8:00 PM    -    B1 vs D1    -    സെൻ്റ് ലൂസിയ
ജൂൺ 22    -    6:00 AM    -    A2 vs C2    -    ബാർബഡോസ്
ജൂൺ 22    -    8:00 PM    -    A1 vs D2    -    ആൻ്റിഗ്വ
ജൂൺ 23    -    6:00 AM    -    C1 vs B2    -    സെൻ്റ് വിൻസെൻ്റ്
ജൂൺ 23    -    8:00 PM    -    A2 vs B1    -    ബാർബഡോസ്
ജൂൺ 24    -    6:00 AM    -    C2 vs D1    -    ആൻ്റിഗ്വ
ജൂൺ 24    -    8:00 PM    -    B2 vs A1    -    സെൻ്റ് ലൂസിയ
ജൂൺ 25    -    6:00 AM    -    C1 vs D2    -    സെൻ്റ് വിൻസെൻ്റ്
ജൂൺ 27    -    6:00 AM    -    ഒന്നാം സെമി ഫൈനൽ    -    ട്രിനിഡാഡ് & ടൊബാഗോ
ജൂൺ 27    -    8:00 PM    -    രണ്ടാം സെമി ഫൈനൽ    -    ഗയാന
ജൂൺ 29    -    8:00 PM    -    ഫൈനൽ    -    ബാർബഡോസ്
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia