World Cup | ഏകദിന ലോകകപ്പ്: ഇന്ത്യ - പാകിസ്താൻ മത്സരത്തിൽ അടക്കം നിർണായക മാറ്റം; പുതിയ ഷെഡ്യൂൾ പുറത്തിറക്കി ഐസിസി

 


ന്യൂഡെൽഹി: (www.kvartha.com) ഈ വർഷം ഇന്ത്യയിലാണ് ഏകദിന ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നത്. കഴിഞ്ഞ മാസം ഐസിസി ലോകകപ്പിന്റെ മത്സരക്രമം പുറത്തുവിട്ടിരുന്നു, എന്നാൽ ഇപ്പോൾ ചില മത്സരങ്ങളുടെ തീയതികൾ വീണ്ടും മാറ്റി. ഇത് സംബന്ധിച്ച് ഐസിസി പുതിയ ഷെഡ്യൂൾ പുറത്തിറക്കി. ഇന്ത്യ പാകിസ്താൻ മത്സരം ഉൾപ്പെടെ ആകെ ഒമ്പത് മത്സരങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇന്ത്യൻ ടീമിന്റെ രണ്ട് മത്സരങ്ങളുടെ തീയതികളിലാണ് മാറ്റമുണ്ടായത്.

World Cup | ഏകദിന ലോകകപ്പ്: ഇന്ത്യ - പാകിസ്താൻ മത്സരത്തിൽ അടക്കം നിർണായക മാറ്റം; പുതിയ ഷെഡ്യൂൾ പുറത്തിറക്കി ഐസിസി

ഐസിസി വരുത്തിയ മാറ്റങ്ങൾ

ഒക്ടോബർ 10: ഇംഗ്ലണ്ട് - ബംഗ്ലാദേശ്
ഒക്ടോബർ 10: പാകിസ്താൻ - ശ്രീലങ്ക
ഒക്ടോബർ 12: ഓസ്‌ട്രേലിയ - ദക്ഷിണാഫ്രിക്ക
ഒക്ടോബർ 13: ന്യൂസിലൻഡ് - ബംഗ്ലാദേശ്
ഒക്ടോബർ 14: ഇന്ത്യ - പാകിസ്താൻ
ഒക്ടോബർ 15: ഇംഗ്ലണ്ട് - അഫ്ഗാനിസ്ഥാൻ
നവംബർ 11: ഓസ്‌ട്രേലിയ - ബംഗ്ലാദേശ്
നവംബർ 11: ഇംഗ്ലണ്ട് - പാകിസ്താൻ
നവംബർ 12: ഇന്ത്യ - നെതർലാൻഡ്സ്

എന്തുകൊണ്ടാണ് ഷെഡ്യൂൾ മാറ്റിയത്?

ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം ഒക്ടോബർ 15 ന് അഹ്‌മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്, എന്നാൽ ഇപ്പോൾ ഈ മത്സരം 15 ന് പകരം 14 ന് അതേ വേദിയിൽ നടക്കും. ദശസൽ നവരാത്രി ഒക്ടോബർ 15 മുതൽ ആരംഭിക്കും. ഇതോടെ അഹ്‌മദാബാദിൽ നടക്കേണ്ട ഇന്ത്യ-പാകിസ്താൻ മത്സരത്തിന്റെ തീയതി മാറ്റേണ്ടി വന്നു. അതേ സമയം, ഇന്ത്യയും നെതർലൻഡും തമ്മിലുള്ള മത്സരം നവംബർ 11 ന് പകരം നവംബർ 12 ന് നടക്കും.

ഈ മത്സരങ്ങളിലും മാറ്റം

ഹൈദരാബാദിൽ ശ്രീലങ്കയ്‌ക്കെതിരായ പാക്കിസ്ഥാന്റെ മത്സരം ഒക്ടോബർ 12 ന് പകരം ഒക്ടോബർ 10 നും ലക്‌നൗവിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഓസ്‌ട്രേലിയയുടെ വലിയ മത്സരം ഒക്ടോബർ 13 ന് പകരം 12 നും നടക്കും. അതുപോലെ, ആദ്യം ഒക്ടോബർ 14 ന് ചെന്നൈയിൽ നടക്കേണ്ടിയിരുന്ന ബംഗ്ലാദേശിനെതിരായ ന്യൂസിലൻഡിന്റെ മത്സരം ഇപ്പോൾ ഒക്ടോബർ 13 വെള്ളിയാഴ്ച നടക്കും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia