ഐ.പി.എല്‍ കഴിയുന്നതോടെ ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തും: സേവാഗ്

 


ന്യൂഡല്‍ഹി: ഏഴാം സീസണ്‍ കഴിയുന്നതോടെ താന്‍ ഇന്ത്യന്‍ ടീമിലേയ്ക്ക് തിരിച്ചുവരുമെന്ന് ഇന്ത്യയുടെ വെടിക്കെട്ട് ബാസ്മാന്‍ വീരേന്ദ്രസേവാഗ്. താന്‍ ബാറ്റിംഗിന്റെ താളം കണ്ടെത്തി തുടങ്ങിയതായും ഇനി കാണാന്‍ പോകുന്നത് പുതിയ വീരുവിനെയാകുമെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയിലെ അണ്ടര്‍ 14 ക്രിക്കറ്റ് മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് സേവാഗ് തന്റെ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ഏതാനും ദിവസം മുന്പ് ഇംഗ്ലീഷ് കൗണ്ടി ടീമായ മേരി ലിബോണി ക്രിക്കറ്റ് ക്ലബിന് വേണ്ടി സേവാഗ് സെഞ്ച്വറി നേടിയിരുന്നു.

ഐ.പി.എല്‍ കഴിയുന്നതോടെ ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തും: സേവാഗ്
കഴിഞ്ഞ സീസണ്‍ തന്നെ സംബന്ധിച്ച് മോശമായിരുന്നു. റണ്‍സ് കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും നിരന്തരമായി പരാജയപ്പെട്ടു. പക്ഷേ ഇത്തവണ ഐ.പി.എല്ലില്‍ നല്ല പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഫ്രാഞ്ചൈസി തന്നിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കും. ഞാന്‍ ഇന്ത്യന്‍ ടീമിന് വേണ്ടി ധാരാളം കളിച്ചിട്ടുണ്ട്. ഇത് എന്റെ കരിയറിലെ മോശംകാലഘട്ടമാണ്. ഏത് കളിക്കാരനും കരിയറില്‍ മോശം കാലഘട്ടം ഉണ്ടാകും. ശാരീരികാവസ്ഥ അനുവദിക്കുകയാണെങ്കില്‍ രണ്ടോ മൂന്നോ വര്‍ഷം കൂടി കളിക്കുമെന്നും അതിനുശേഷം വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നും 35കാരനായ സേവാഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഐ.പി.എല്ലിലെ ഒത്തുകളിയും ഗവാസ്‌കറിനെ പ്രസിഡന്റ് ആക്കികൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടതും സംബന്ധിച്ച് ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സേവാഗ് വിസമതിച്ചു. 3.5 കോടിക്കാണ് സേവാഗിനെ പഞ്ചാബ് കിങ്ങ്‌സ് ഇലവന്‍ സ്വന്തമാക്കിയത്.ഇന്ത്യക്ക് വേണ്ടി ടെസ്റ്റില്‍ 104 മത്സരങ്ങളില്‍ 8,586റണ്‍സും 251 ഏകദിനങ്ങളില്‍ നിന്നു 8,273 റണ്‍സും സേവാഗ് നേടിയുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Cricket, IPL, Virendra Shewag, India, Hope come back to Indian Team after IPL, Under 14 tournament inauguration, Delhi, Indian Opening batsman
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia