Rohit Sharma | ഫോര്‍മാറ്റ് ഉപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചിട്ടില്ല: ടി20 ഭാവിയെക്കുറിച്ച് വ്യക്തമാക്കി രോഹിത് ശര്‍മ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ഗുവാഹതി: (www.kvartha.com) ടി20യില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇതുവരെ പദ്ധതിയില്ലെന്ന് വ്യക്തമാക്കി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ടി20 ക്രികറ്റില്‍ നിന്ന് വിരമിക്കില്ലെന്നും തുടര്‍ന്നും കളിക്കുമെന്നും രോഹിത് പറഞ്ഞു. ഏകദിന ലോകകപ് വരുന്നതിനാല്‍ എല്ലാ ഫോര്‍മാറ്റിലും എല്ലാ താരങ്ങള്‍ക്കും അവസരം ലഭിക്കില്ലെന്നത് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും മത്സരാധിക്യം കാരണമാണ് താനടക്കം പല താരങ്ങള്‍ക്കും ടി20യില്‍ വിശ്രമം ലഭിച്ചതെന്നും രോഹിത് വ്യക്തമാക്കി.
Aster mims 04/11/2022

രോഹിത്തിന്റെ അഭാവത്തില്‍ ടി20യില്‍ ഇന്‍ഡ്യയെ നയിച്ച ഹാര്‍ദിക് പണ്ഡ്യയെ സ്ഥിരം ക്യാപ്റ്റനാക്കണമെന്നും സീനിയര്‍ താരങ്ങളെ ഇനി ടി20 ക്രികറ്റിലേക്ക് പരിഗണിക്കരുതെന്നുമുള്ള വാദം ഉയരുമ്പോഴാണ് രോഹിത് തന്റെ നിലപാട് വ്യക്തമാക്കിയത്. 

ലോകകപ്പ് തോല്‍വിക്ക് ശേഷം നടന്ന ടി20 പരമ്പരകളില്‍ രോഹിത്തും കോലിയുമടങ്ങുന്ന സീനിയര്‍ താരങ്ങളെ സെലക്ടര്‍മാരെ ഒഴിവാക്കിയിരുന്നു. ന്യുസീലന്‍ഡിനെതിരായ ടി20 പരമ്പരയിലും സീനിയര്‍ താരങ്ങളെ പരിഗണിക്കാന്‍ സാധ്യത കുറവാണ്. 

Rohit Sharma | ഫോര്‍മാറ്റ് ഉപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചിട്ടില്ല: ടി20 ഭാവിയെക്കുറിച്ച് വ്യക്തമാക്കി രോഹിത് ശര്‍മ


പുതിയ താരങ്ങള്‍ക്കാണ് ടി20യില്‍ മുന്‍ഗണന കൊടുക്കുന്നതെന്നും പല താരങ്ങളെയും പരീക്ഷിക്കുമെന്നും കഴിഞ്ഞ ദിവസം കോച് രാഹുല്‍ ദ്രാവിഡും വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ടി20 ക്രികറ്റ് മതിയാക്കില്ലെന്ന രോഹിത്തിന്റെ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.

ഇന്‍ഡ്യന്‍ ടീമിന്റെ മത്സരക്രമം നോക്കിയാല്‍ തുടര്‍ച്ചയായി മത്സരങ്ങളാണ്. അതുകൊണ്ട് ജോലിഭാരം കണക്കിലെടുത്താണ് ചില താരങ്ങള്‍ക്ക് ചില പരമ്പരകളില്‍ വിശ്രമം അനുവദിക്കുന്നത്. ഈവര്‍ഷം ലോകകപിന് മുമ്പ് ആകെ ആറ് ടി20 മത്സരങ്ങളെ നമ്മള്‍ കളിക്കുന്നുള്ളു. അതില്‍ ശ്രീലങ്കക്കെതിരായ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞു. ഇനി ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സരങ്ങള്‍ മാത്രമാണ് ലോകകപിന് മുമ്പ് നമ്മള്‍ കളിക്കുന്നത്. അതിനുശേഷം, യുവതാരങ്ങള്‍ അടക്കമുള്ളവര്‍ ഐപിഎല്ലില്‍ കളിക്കും. അതിനുശേഷം എന്താണ് സംഭവിക്കുക എന്ന് നമുക്ക് നോക്കാം. എന്തായാലും തല്‍ക്കാലും ടി20 ക്രികറ്റ് മതിയാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും രോഹിത് മാധ്യമങ്ങളോട് പറഞ്ഞു.

Keywords:  News,National,India,Assam,Cricket,Cricket Test,Top-Headlines,Latest-News,Sports,Player,Rohit Sharma, 'I have not decided to give up the format': Rohit Sharma on his T20 future
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia