ഉറങ്ങുമ്പോള്‍ മുതുകില്‍ വലിച്ചു, ഫോണ്‍ എടുക്കാനും പുതച്ചിരുന്ന ബ്ലാങ്കറ്റ് വലിക്കാനും ശ്രമിച്ചെങ്കിലും കാലുകള്‍ അനക്കാന്‍ പോലും സാധിച്ചില്ല; ഇന്ത്യന്‍ താരത്തിന്റെ മുറിയില്‍ പ്രേതം! അനുഭവം പങ്കുവെച്ച് സുഷമാ വര്‍മ

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 25.06.2020) ഉറങ്ങുമ്പോള്‍ മുതുകില്‍ വലിച്ചു, ഫോണ്‍ എടുക്കാനും പുതച്ചിരുന്ന ബ്ലാങ്കറ്റ് വലിക്കാനും ശ്രമിച്ചെങ്കിലും കാലുകള്‍ അനക്കാന്‍ പോലും സാധിച്ചില്ല, ഇന്ത്യന്‍ താരത്തിന്റെ മുറിയില്‍ പ്രേതം! അനുഭവം പങ്കുവെച്ച് സുഷമാ വര്‍മ.

ഇംഗ്ലണ്ടില്‍ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി പോയപ്പോള്‍ ഉണ്ടായ 'നിഗൂഢ' അനുഭവങ്ങളെക്കുറിച്ചാണ് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സുഷമാ വര്‍മ വെളിപ്പെടുത്തിയത്. പാക്കിസ്ഥാനുമായുള്ള മത്സരത്തിനു മുന്‍പായിരുന്നു സംഭവം. ഇംഗ്ലണ്ടിലെ ഹോട്ടല്‍ മുറിയില്‍ ഉറങ്ങുന്നതിനിടെ ആരോ പിടിച്ചുവലിക്കുന്നതായി തനിക്ക് അനുഭവപ്പെട്ടതായി സുഷമ പറഞ്ഞു.

ഉറങ്ങുമ്പോള്‍ മുതുകില്‍ വലിച്ചു, ഫോണ്‍ എടുക്കാനും പുതച്ചിരുന്ന ബ്ലാങ്കറ്റ് വലിക്കാനും ശ്രമിച്ചെങ്കിലും കാലുകള്‍ അനക്കാന്‍ പോലും സാധിച്ചില്ല; ഇന്ത്യന്‍ താരത്തിന്റെ മുറിയില്‍ പ്രേതം! അനുഭവം പങ്കുവെച്ച് സുഷമാ വര്‍മ

സംഭവത്തെ കുറിച്ചുള്ള സുഷമയുടെ വാക്കുകള്‍;

'പരിശീലനത്തിനു ശേഷം എനിക്ക് അനുവദിച്ച മുറിയിലേക്കു പോയി. പ്രാക്ടീസ് ചെയ്യുമ്പോഴത്തെ വസ്ത്രം ധരിച്ചു തന്നെ ഉറങ്ങാന്‍ കിടന്നു. ഉറക്കത്തിനിടെ ആരോ എന്നെ വലിക്കുന്നതായി തോന്നി. മുതുകില്‍ പിടിച്ച് ആരോ എന്നെ തിരിക്കാന്‍ ശ്രമിക്കുന്നതായി തോന്നി. ഉറങ്ങിപ്പോയെങ്കിലും ഇതു വീണ്ടും തുടര്‍ന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും എനിക്ക് അനങ്ങാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഉണര്‍ന്നു.

നടന്നത് എന്താണെന്ന് ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല. പാരാനോര്‍മല്‍ പ്രവര്‍ത്തനങ്ങളില്‍ എനിക്കു വിശ്വാസമുണ്ടായിരുന്നില്ല. എന്നാല്‍ ആ ദിവസം എന്റെ ധാരണ മാറി. വൈകിട്ട് അഞ്ചു മണിക്ക് ശേഷം ഹോട്ടലിന് ഉള്‍ഭാഗം അത്രയേറെ ശാന്തമായിരുന്നു. സംഭവത്തിനിടെ ഫോണ്‍ എടുക്കാനും പുതച്ചിരുന്ന ബ്ലാങ്കറ്റ് വലിക്കാനും ശ്രമിച്ചെങ്കിലും സാധിച്ചില്ല. കാലുകള്‍ അനക്കാന്‍ പോലും സാധിച്ചില്ല. പ്രാര്‍ഥിച്ചപ്പോള്‍ ആരോ ബലമായി മോചിപ്പിക്കുന്നതായി തോന്നി' താരം പറയുന്നു.

'എഴുന്നേറ്റപ്പോള്‍ ഞാന്‍ വിളറിയ അവസ്ഥയിലായിരുന്നു. അന്ന് വളരെയേറെ കരഞ്ഞു. ടീമിലെ സഹതാരം ഹര്‍മന്‍പ്രീതിനെ വിളിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ആദ്യം അവര്‍ കളിയാക്കി. എന്നാല്‍ പിന്നീട് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ഹര്‍മന്‍ പ്രീതിനും മനസ്സിലായി. ടീം മാനേജ്‌മെന്റിനെ വിവരം അറിയിച്ചതോടെ എല്ലാവരും കളിയാക്കാന്‍ തുടങ്ങി' സുഷമാ വര്‍മ പറയുന്നു. ഇന്ത്യന്‍ ടീം ഹോട്ടലില്‍ താമസിക്കുമ്പോള്‍ സുഷമയ്ക്ക് ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായതായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം സ്മൃതി മന്ഥനയാണ് ആദ്യം വെളിപ്പെടുത്തിയത്.

ഞങ്ങള്‍ പ്രേതത്തെ കണ്ടിട്ടില്ല. പക്ഷേ ടീമിലെ ചിലര്‍ക്ക് അങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ടെന്നായിരുന്നു താരത്തിന്റെ വാക്കുകള്‍. 'സുഷമാ വര്‍മ അവളെ പ്രേതം പിടിച്ചുവച്ചതായി പറഞ്ഞിരുന്നു. തുടര്‍ന്ന് സുഷമ ഏറെ നേരം കരഞ്ഞു. അവിടെ എന്തെങ്കിലും ഉണ്ടായിരുന്നോയെന്ന് ആര്‍ക്കറിയാം' സ്മൃതി ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. ടീം അംഗമായിരുന്ന ഹര്‍മന്‍ പ്രീത് സിങ്ങും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

Keywords:   I felt so stiff, I couldn't comprehend what was happening: Sushma Verma, New Delhi, News, Sports, Cricket, Media, Hotel, Phone call, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia