Richarlyson | സ്ത്രീകളുമായും പുരുഷന്‍മാരുമായും ബന്ധത്തിലേര്‍പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി മുന്‍ ബ്രസീല്‍ രാജ്യാന്തര ഫുട്‌ബോള്‍ താരം റിചാര്‍ലിസന്‍
Jun 27, 2022, 07:37 IST
സാവോ പോലോ: (www.kvartha.com) താന്‍ ബൈസെക്ഷ്വലാണെന്ന് തന്റെ ലൈംഗിക സ്വത്വത്തെ കുറിച്ച് വെളിപ്പെടുത്തി മുന്‍ ബ്രസീല്‍ രാജ്യാന്തര ഫുട്‌ബോള്‍ താരം റിചാര്‍ലിസന്‍. സ്ത്രീകളുമായും പുരുഷന്‍മാരുമായും തനിക്ക് ബന്ധമുണ്ടായിരുന്നുവെന്നും 39-കാരനായ താരം തുറന്നുപറഞ്ഞു.
സ്വവര്‍ഗാനുരാഗത്തെ കുറിച്ചുള്ള തന്റെ മാതൃരാജ്യത്തിന്റെ മനോഭാവത്തെ കുറിച്ചും താരം സംസാരിച്ചു. സമൂഹത്തില്‍ മാറ്റമുണ്ടാകണമെന്ന് ഏറ്റവും അധികം ആഗ്രഹിക്കുന്നയാളാണ് താനെന്ന് പറഞ്ഞ താരം സ്വവര്‍ഗാനുരാഗികള്‍ ഏറ്റവും കൂടുതല്‍ കൊല്ലപ്പെടുന്ന രാജ്യം ബ്രസീലാണെന്നും ചൂണ്ടിക്കാട്ടി. 'ഇന്‍ ദ് ലോകര്‍ റൂംസ്' എന്ന ഫുട്‌ബോള്‍ പോഡ്കാസ്റ്റിലൂടെയാണ് റിചാര്‍ലിസന്റെ വെളിപ്പെടുത്തല്‍. നിലവില്‍ സ്‌പോര്‍ ടിവിയില്‍ ഫുട്‌ബോള്‍ വിദഗ്ധനായി സേവനം അനുഷ്ടിക്കുകയാണ് റിചാര്‍ലിസന്‍.
ഞാന്‍ സ്വവര്‍ഗാനുനരാഗിയാണോ(ഗേ) എന്നാണ് ജീവിതകാലം മുഴുവന്‍ ആളുകള്‍ ചോദിച്ചിരുന്നത്. എനിക്ക് ഒരു പുരുഷനുമായും പിന്നീട് ഒരു സ്ത്രീയുമായും ബന്ധമുണ്ടായിരുന്നു. ഇന്നിപ്പോള്‍ ഞാനിത് തുറന്നുപറയുമ്പോള്‍ ഉടന്‍ തന്നെ വാര്‍ത്ത അച്ചടിച്ചുവരും റിചാര്‍ലിസന്‍ ബൈസെക്ഷ്വലാണ്. ഞാന്‍ നോര്‍മലാണ്. ഞാന്‍ പുരുഷനുമായും സ്ത്രീയുമായും ഡേറ്റ് ചെയ്തിട്ടുണ്ട്. എനിക്കും ആവശ്യങ്ങളും വികാരങ്ങളുമുണ്ടെന്ന് റിചാര്‍ലിസന്‍ പറഞ്ഞു.
സ്വവര്‍ഗാനുരാഗികളോടുള്ള വെറുപ്പിനും യാഥാസ്ഥിതിക നിലപാടുകള്‍ക്കും എതിരായ പോഡ്കാസ്റ്റ് സീരിസാണ് 'ഇന്‍ ദ് ലോകര്‍ റൂംസ്'. ബൈസെക്ഷ്വല്‍ ആണ് എന്നതുതന്നെ മറ്റുള്ളവരില്‍നിന്ന് ഒരു തരത്തിലും വ്യത്യസ്തനാക്കുന്നില്ലെന്നും പോഡ്കാസ്റ്റിലൂടെ പറഞ്ഞ റിചാര്‍ലിസന്‍, ബ്രസീലിയന്‍ സംസ്‌കാരത്തില്‍ സ്വവര്‍ഗാനുരാഗികളോടുള്ള സമീപനത്തില്‍ മാറ്റമുണ്ടാകണമെന്നും അഭ്യര്‍ഥിക്കുന്നു.
സ്വവര്‍ഗാനുരാഗികള്‍ക്കെതിരെ സമൂഹം ഏറ്റവും കടുത്ത സമീപനം സ്വീകരിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ബ്രസീല്‍. 2021ല്‍ മാത്രം എല്‍ജിബിറ്റി വിഭാഗത്തില്‍നിന്നുള്ള 300 പേര്‍ ബ്രസീലില്‍ വിവിധ ആക്രമണങ്ങളിലായി കൊല്ലപ്പെട്ടതായാണ് റിപോര്‍ട്. 2008-ല്‍ രണ്ടു തവണ ബ്രസീല്‍ ദേശീയ ടീമിനായി ബൂടുകെട്ടിയ റിചാര്‍ലിസന്‍, 2005 ക്ലബ് ലോകകപില്‍ ലിവര്‍പൂളിനെ തകര്‍ത്ത് കിരീടം നേടിയ സാവോ പോലോ ടീം അംഗം കൂടിയായിരുന്നു.
Keywords: News,World,international,Brazil,Sports,Player,Football,Top-Headlines, 'I dated men, I dated women, So what?' – Former Brazil international RicharlysonRicharlyson foi um grande jogador, um grande rival em campo e é um grande profissional do meio esportivo.
— Corinthians (@Corinthians) June 24, 2022
Agora, ao se assumir bissexual, segue sendo tudo isso e ainda se coloca como mais uma importante voz de resistência.
Máximo respeito. pic.twitter.com/q3K3knNYuF
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.