Steve Smith | 'ഇപ്പോള്‍ എങ്ങോട്ടും പോകാന്‍ യാതൊരു ഉദ്ദേശ്യവുമില്ല, വരും സീസണില്‍ കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കണം'; ഉയര്‍ന്നുവന്ന വിരമിക്കല്‍ അഭ്യൂഹങ്ങള്‍ തള്ളി സ്റ്റീവ് സ്മിത്
Jan 6, 2023, 15:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സിഡ്നി: (www.kvartha.com) തന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ തള്ളി ഓസ്‌ട്രേലിയന്‍ ക്രികറ്റര്‍ സ്റ്റീവ് സ്മിത്. തനിക്ക് വിരമിക്കാന്‍ ഇപ്പോള്‍ യാതൊരു ഉദ്ദേശ്യവുമില്ലെന്നും വരും സീസണില്‍ കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ലക്ഷ്യമിടുന്നതായും സ്മിത് പ്രതികരിച്ചു. ടെസ്റ്റ് ക്രികറ്റില്‍ 30-ാം സെഞ്ചുറി തികച്ചതിന് പിന്നാലെയാണ് താരത്തിന്റെ വിരമിക്കലിനെ കുറിച്ചുള്ള റൂമറുകള്‍ പരന്നത്.
ഞാനെങ്ങോട്ടും പോകുന്നില്ലെന്നും ഇപ്പോഴുള്ള സാഹചര്യങ്ങളില്‍ സംതൃപ്തനാണെന്നും സ്മിത് പറഞ്ഞു. കുറച്ച് നല്ല പര്യടനങ്ങള്‍ വരാനുണ്ട്. അതിന്റെ ആകാംക്ഷയിലാണ്. കൂടുതല്‍ കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പ്രകടനം മെച്ചപ്പെടുത്താനുള്ള അതിയായ ആഗ്രഹം എപ്പോഴുമുണ്ട്. കുറച്ച് യുവ ബാറ്റര്‍മാരെ സഹായിക്കേണ്ടതുമുണ്ട്. ഞാനിപ്പോള്‍ ക്രികറ്റ് ആസ്വദിക്കുകയാണ്. വിരമിക്കല്‍ പദ്ധതികളൊന്നും തന്നെ മനസിലില്ലെന്ന് സ്റ്റീവന്‍ സ്മിത് ദക്ഷിണാഫ്രികയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനിടെ പറഞ്ഞു.
സിഡ്നിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇനിംഗ്സില്‍ മൂന്നക്കം തികച്ചാണ് സ്മിത് ടെസ്റ്റ് കരിയറില്‍ 30 ശതകങ്ങള്‍ പൂര്‍ത്തിയാക്കിയത്. സ്മിത് 192 പന്തില്‍ 104 റണ്‍സ് നേടി. ഇതോടെ സെഞ്ചുറികളുടെ എണ്ണത്തില്‍ ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാനെ സ്മിത് പിന്തള്ളിയിരുന്നു. ഓസ്ട്രേലിയക്കായി ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാമതാണ് ഇപ്പോള്‍ സ്മിത്ത്. റികി പോണ്ടിംഗ്(41), സ്റ്റീവ് വോ(32) എന്നിവര്‍ മാത്രമാണ് സ്മിതിന് മുന്നിലുള്ളത്. നിലവില്‍ മാത്യൂ ഹെയ്ഡനൊപ്പം 30 സെഞ്ചുറികളില്‍ നില്‍ക്കുകയാണ് സ്മിത്.
Keywords: News,World,international,Sidney,Sports,Cricket,Cricket Test,Player,Top-Headlines,Latest-News,Retirement, I am not going anywhere: Steve Smith quashes rumors of early retirement
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

